Deshabhimani

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചു

മാറ്റത്തിന്റെ കാഹളം

vijayaraghavan

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സമാപനം കുറിച്ച് പാലാ വി എസ് അച്യുതാനന്ദൻ നഗറിൽ ചേർന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 04, 2026, 01:32 AM | 1 min read

വി എസ് അച്യുതാനന്ദൻ നഗർ
(പാലാ മൈതാനം) ​

ജനഹൃദയം ചേർന്ന് തുടർമുന്നേറ്റത്തിന്റെ കാഹളമുയർത്തിയ പൊതുസമ്മേളനത്തോടെ പാലായിൽ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചു. പൊതുസമ്മേളനത്തിൽ പാലാ ഏരിയയിൽനിന്ന് ആയിരക്കണക്കിന് പേർ പങ്കെടുത്തു. ജാതിമത പിന്തിരിപ്പൻ ശക്തികളെ ചെറുത്ത്, സമത്വപൂർണ സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിൽ പുതിയ അധ്യായം എഴുതിത്തീർത്താണ് വിപുലീകൃത ജില്ലാ കമ്മിറ്റി അവസാനിച്ചത്. വിദ്യാർഥികൾ, യുവജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ തുടങ്ങി സമസ്‌തമേഖലയിലെയും പ്രതിനിധികൾ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിൽ അർഥപൂർണ ചർച്ചകളാണ് ഉയർന്നത്‌. ജില്ലയിൽ സിപിഐ എമ്മിന്റെ ജനകീയ അടിത്തറ കൂടുതൽ വിപുലമാക്കും. ജനകീയവിഷയങ്ങൾ തുടർന്നും ഏറ്റെടുക്കും. ജനങ്ങളെ അണിനിരത്തിയുള്ള ഭാവിപ്രവർത്തനങ്ങളിലൂടെ വിപുലമായ ഇടതുപക്ഷ ആശയപ്രചാരണ പരിപാടികൾക്കും യോഗം രൂപംനൽകി. കുറവുകൾ പരിഹരിക്കും. എൽഡിഎഫ് സർക്കാർ നാടിന് നൽകിയ നേട്ടങ്ങളെ ഇല്ലാതാക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ തുറന്നുകാട്ടും. കർഷകമണ്ണിൽ ഇടതുപക്ഷ ശക്തി വിളിച്ചോതുന്നതായിരുന്നു പൊതുസമ്മേളനം. കാർഷികസമൃദ്ധിയുടെ നാടായ, പുരോഗമന രാഷ്ട്രീയത്തിന് വേരുറപ്പുള്ള പാലായിൽ നടന്ന പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരും ബഹുജനങ്ങളും എത്തി. ജനകീയ അടിത്തറയുടെ സാക്ഷ്യപത്രമായി. ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന പാർടിയുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചാണ് ജില്ലാ കമ്മിറ്റിയും പൊതുസമ്മേളനവും സമാപിച്ചത്. പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് സ്വാഗതവും പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home