മക്കന്‍ ചെല്ലപ്പന്റെ മരണം: സിപിഐ പരാതി നല്‍കി

വൈക്കം
തലയാഴം പുളിക്കാത്തറയില്‍ മക്കന്‍ ചെല്ലപ്പന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഐ ഓഫീസിനുമുന്നിലെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട്, പ്രത്യേക പൊലീസ് ടീം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതായി സിപിഐ നേതാക്കൾ പറഞ്ഞു. ചെല്ലപ്പൻ മരണത്തിനുമുമ്പായി പ്രസിദ്ധീകരിച്ച സാമൂഹ്യമാധ്യമ പോസ്റ്റുകളും റെകA്കോര്‍ഡ് ചെയ്‌ത് എഡിറ്റ് ചെയ്യപ്പെട്ട വീഡിയോയും സംബന്ധിച്ചും ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണ്‍ കാണാതായതും ഇദ്ദേഹം ഓഫീസില്‍ വന്ന വാഹനത്തിന്റെ താക്കോല്‍ കാണാതായതുമെല്ലാം ദുരൂഹത ഉളവാക്കുന്നതാണ്. ചെല്ലപ്പനുമായി തര്‍ക്കങ്ങളോ വൈരാഗ്യങ്ങളോ ഇല്ലാതിരുന്ന സിപിഐയുമായി ഈ മരണത്തെ ബന്ധപ്പെടുത്താനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ശ്രമങ്ങളും നടന്നിരുന്നതായി നേതാക്കൾ പറഞ്ഞു. ഈ സാഹചര്യങ്ങള്‍ മുന്‍നിറുത്തിയാണ് ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി സെക്രട്ടറി എം ഡി ബാബുരാജ് ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിയ്ക്കും രേഖാമൂലം പരാതി നല്‍കിയത്.










0 comments