ad
Deshabhimani

പടരുന്നു ജനരോഷം

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോട്ടയം മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ അടുപ്പ‍ുകൂട്ടിയപ്പോൾ

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോട്ടയം മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ അടുപ്പ‍ുകൂട്ടിയപ്പോൾ

വെബ് ഡെസ്ക്

Published on Mar 13, 2026, 12:37 AM | 1 min read

​കോട്ടയം

പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ജില്ലയിൽ നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ വൻ പ്രതിഷേധം. യുദ്ധ സാഹചര്യം നിലനിന്നിട്ടും പ്രതിസന്ധി മുന്നിൽക്കണ്ട്‌ എൽപിജി കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ വരുത്തിയ വീഴ്‌ചയാണ്‌ അടുക്കളകൾ പൂട്ടുന്ന സ്ഥിതിയിലേക്കെത്തിച്ചത്‌. ജനങ്ങൾ പട്ടിണിയാകുന്ന സാഹചര്യത്തിലും വേണ്ട ഇടപെടലുകൾ നടത്താത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധ കൂട്ടായ്‌മകളിൽ രോഷമുയർന്നു. വാണിജ്യ സിലിണ്ടറുകൾ പരിമിതപ്പെടുത്തിയതോടെ ഭക്ഷണത്തിന്‌ ഹോട്ടലുകളെയും കാന്റീനുകളെയും മറ്റും ആശ്രയിക്കുന്നവർ വലയുകയാണ്‌. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ്‌ എൽഡിഎഫ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. എൽഡിഎഫ്‌ കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌പോസ്‌റ്റോഫീസ്‌ പടിക്കൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കേശവനാഥ്‌ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, എൽഡിഎഫ്‌ നിയോജക മണ്ഡലം സെക്രട്ടറി എം കെ പ്രഭാകരൻ, എൽഡിഎഫ്‌ നേതാക്കളായ ടി സി ബിനോയി, സി എൻ സത്യനേശൻ, ഷീജ അനിൽ‍, പി കെ ആനന്ദകുട്ടൻ, സാബു മുരിക്കവേലി, രാജീവ്‌ നെല്ലിക്കുന്നേൽ, റെജി കുരുവിള, സുനിൽ എബ്രഹാം എന്നിവർ സംസാരിച്ചു. തിരുനക്കര മോട്ടോർ തൊഴിലാളി ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ സ്‌ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home