അടിതീരാതെ കോൺഗ്രസ്

കോട്ടയം ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ചിരുന്ന കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചനിലയിൽ
കോട്ടയം
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള തർക്കത്തിൽ അടിതീരാതെ കെ സി വേണുഗോപാൽ ഗ്രൂപ്പും വി ഡി സതീശൻ ഗ്രൂപ്പും. ജില്ലയിൽ പലയിടത്തും പുതിയ ഫ്ലക്‌സുകൾ ഉയർന്നു. തിരുനക്കര ഗാന്ധിസ്‌ക്വയറിൽ വച്ചിരുന്ന കെ സി വേണുഗോപാലിന്റെ ഫ്ലക്‌സ് എതിർവിഭാഗം വലിച്ചുകീറി. തൊട്ടടുത്ത് സതീശന്റെ ഫ്ലക്‌സ് കേടുകൂടാതെയുണ്ട്. രമേശ് ചെന്നിത്തല വിഭാഗവും ഫ്ലക്‌സുമായി സജീവമാണ്. പുതുപ്പള്ളിയിൽ സതീശനെതിരെ പുതിയ ഫ്ലക്‌സുയർന്നു. സതീശൻ കട്ടപ്പയാണെന്നും ഉമ്മൻ ചാണ്ടിയെ പിന്നിൽനിന്ന് കുത്തിയയാളാണെന്നും ഇതിൽ എഴുതിയിട്ടുണ്ട്. ഉമ്മൻചാണ്ടിയെ ബാർകോഴ അഴിമതിക്കാരനാക്കാൻ ശ്രമിച്ചതും കടുംവെട്ട് സർക്കാരെന്ന് വിളിച്ച് ആക്ഷേപിച്ചതും സതീശനാണെന്നും ആരോപിക്കുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിൽ കഴിഞ്ഞ ദിവസം സതീശനെ അനുകൂലിച്ച് പ്രകടനം നടന്നിരുന്നു. കെപിസിസിയുടെ നിർദേശം കാറ്റിൽപറത്തിയാണ് നാടാകെ കോൺഗ്രസ് ഗ്രൂപ്പുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്.










0 comments