Deshabhimani

നാടെങ്ങും സമരത്തീ

chry

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Oct 11, 2026, 01:43 AM | 1 min read

കോട്ടയം

ഡൽഹി സമരഭൂമിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്‌തതിൽ വ്യാപക പ്രതിഷേധം.

ചങ്ങനാശേരി

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടി ബി റോഡിൽനിന്ന്‌ ആരംഭിച്ച പ്രകടനം നഗരംചുറ്റി കെ എസ് ആർടിസി ജങ്‌ഷനിൽ സമാപിച്ചു. ഏരിയ സെക്രട്ടറി കെ ഡി സുഗതൻ, ജില്ലാ കമ്മിറ്റിയംഗം ഡോ. പി കെ പത്മകുമാർ എന്നിവർ സംസാരിച്ചു. കുറിച്ചി, ഇത്തിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. ​

പുതുപ്പള്ളി

സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പരുത്തുംപാറ കവലയിൽ ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് ഉദ്ഘാടനംചെയ്‌തു.

അയർക്കുന്നം

കടപ്ലാമറ്റത്ത് സിപിഐ എം ഏരിയ കമ്മിറ്റിയംഗം ബേബി വർക്കി ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി ബാബു എബ്രഹാം അധ്യക്ഷനായി. കിടങ്ങൂരിൽ ഏരിയ കമ്മിറ്റിയംഗം കെ എസ് ജയൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം വി സി ചന്ദ്രാജി അധ്യക്ഷനായി. അയർക്കുന്നത്ത് ഏരിയ കമ്മിറ്റിയംഗം പി കെ മോനപ്പൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ എസ് ജോസ് അധ്യക്ഷനായി. അമയന്നൂരിൽ ഏരിയ കമ്മിറ്റിയംഗം ടോണി സണ്ണി ഉദ്ഘാടനംചെയ്തു. കുരുവിള സി മാത്യു അധ്യക്ഷനായി. മണർകാട് ഏരിയ കമ്മിറ്റിയംഗം കെ സി ബിജു ഉദ്ഘാടനംചെയ്തു. എൻ അനിൽകുമാർ അധ്യക്ഷനായി. വിജയപുരത്ത് ഏരിയ കമ്മിറ്റിയംഗം പി എം ജോസഫ് ഉദ്ഘാടനംചെയ്തു. പി കെ ഓമനക്കുട്ടൻ അധ്യക്ഷനായി. മാങ്ങാനത്ത് ഏരിയ കമ്മിറ്റിയംഗം സജിത്ത് പി സദൻ ഉദ്ഘാടനംചെയ്തു. പി ടി ബിജു അധ്യക്ഷനായി. മറ്റക്കരയിൽ ഏരിയ കമ്മിറ്റിയംഗം ടി എസ് ജയൻ ഉദ്ഘാടനംചെയ്തു. പി കെ അജി അധ്യക്ഷനായി. പൂവത്തിളപ്പിൽ ഏരിയ കമ്മിറ്റിയംഗം ടോമി മാത്യു ഉദ്ഘാടനംചെയ്തു. പി ജെ കുര്യൻ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home