ad
Deshabhimani

പ്രസന്ന ഗ്രീസില്ലോണിന്റെ 
ചിത്രപ്രദർശനത്തിന്‌ തുടക്കം

ചിത്രപ്രദർശനം ’

കോട്ടയം ഡിസി കിഴക്കെമുറി ഇടം ആർട്ട് ഗാലറിയിൽ ആരംഭിച്ച പ്രസന്ന ഗ്രീസില്ലോണിന്റെ ചിത്രപ്രദർശനം മുൻ എംപി സുരേഷ്‌ കുറുപ്പ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 21, 2026, 01:56 AM | 1 min read

കോട്ടയം

ചിത്രകാരിയും പത്രപ്രവർത്തകയുമായ പ്രസന്ന ഗ്രീസില്ലോണിന്റെ ചിത്രപ്രദർശനം ’അതിരുകളെ ചോദ്യംചെയ്യുന്ന കല’ കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡിസി കിഴക്കെമുറി ഇടം ആർട്ട് ഗാലറിയിൽ തുടക്കമായി. 26 വരെയാണ്‌ പ്രദർശനം. മുൻ എംപി കെ സുരേഷ് കുറുപ്പ് ഉദ്ഘാടനംചെയ്തു. പാരീസിൽ ചിത്രകല അഭ്യസിച്ച പ്രസന്നയുടെ വരകൾ സ്ത്രീയുടെ ശാക്തീകരണവും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. നീണ്ട മെലിഞ്ഞ രൂപങ്ങളും വർണ്ണസാന്ദ്രമായ പശ്ചാത്തലങ്ങളും ചിത്രങ്ങളുടെ പ്രത്യേകതയാണ്. വ്യക്തിപരവും സാമൂഹികവുമായ അതിരുകളെ മറികടക്കുന്ന മനുഷ്യാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് “ആർട്ട്‌ ബിയോണ്ട്‌ ബ‍ൗണ്ടറീസ്‌”-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട്‌ 6.30 വരെയാണ്‌ പ്രദർശനം. പ്രവേശനം സ‍ൗജന്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home