ad
Deshabhimani

തട്ടുകടയിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2026, 02:15 AM | 1 min read

ചങ്ങനാശേരി

​എം സി റോഡിൽ ചങ്ങനാശേരി മതുമൂലയിൽ കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക്‌ പരിക്ക്‌. തട്ടുകടയിലെ ജീവനക്കാരനായ ഷണ്മുഖനാണ്‌ പരിക്കേറ്റത്. ശനി പകൽ 3.15നാണ് സംഭവം. ചങ്ങനാശേരി ഭാഗത്തുനിന്ന് കോട്ടയത്തേയ്‌ക്ക്‌ വന്ന കാറാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചെന്നിത്തല സ്വദേശി തോമസാണ് കാറോടിച്ചത്. ഇദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടസമയം തട്ടുകടയിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home