സ്വത്താണ്, സ്വന്തമാണ് അനിൽ കുമാർ

കോട്ടയം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ അനിൽകുമാർ തിരുനക്കരയിൽ വോട്ടർമാരെ കാണുന്നു
കോട്ടയം
അപരിചിതർ ആരുമില്ല, എല്ലാവർക്കും അനിൽകുമാറെന്നാൽ അത്രമേൽ പ്രാപ്യമായ നേതാവും സുഹൃത്തുമാണ്. സ്ഥാനാർഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിനകം ജനഹൃദയത്തിൽ ഇടംനേടി എൽഡിഎഫ് കോട്ടയം നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ. മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ നദീ പുനർസംയോജന പദ്ധതി കോ ഓർഡിനേറ്റർ, നിയമ–സഹകരണ മേഖലയിലെ പരിചയ സമ്പന്നൻ എന്നിങ്ങനെ ആമുഖങ്ങളോ പരിചയപ്പെടുത്തലോ ഒന്നുംതന്നെ ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ്, നാടിന്റെ സ്വന്തമാണ് സ്വത്താണ് അനിൽകുമാർ. ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും പേരെടുത്തു പറഞ്ഞ് വോട്ട് ചോദിച്ചാണ് അനിൽകുമാറിന്റെ പ്രചാരണ പ്രവർത്തനം മുന്നേറുന്നത്. പ്രമുഖരെ സന്ദർശിച്ചു കൊണ്ടാണ് ചൊവ്വാഴ്ച പ്രചരണം ആരംഭിച്ചത്. ജസ്റ്റിസ് കെ ടി തോമസിന്റെ കഞ്ഞിക്കുഴിയിലെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയാണ് പ്രചാരണം തുടങ്ങിയത്. എല്ലാരും ഒറ്റവാക്കിൽ ഉറപ്പിച്ചു പറയുന്നു മാറണം കോട്ടയം. വികസനം വരണം അനിൽകുമാർ ജയിക്കണം. ഇത് അരക്കിട്ടുറപ്പിക്കുന്നതായി എൽഡിഎഫ് പ്രചാരണം. സർക്കാരിന്റെ വികസന പ്രവർത്തനവും കോട്ടയത്തിന്റെ വികസന മുരടിപ്പും ജനങ്ങൾക്ക് മുന്നിൽ വച്ചുകൊണ്ടാണ് അനിൽകുമാർ പ്രചാരണരംഗത്ത് മുന്നേറുന്നത്.










0 comments