ad
Deshabhimani

ബിഎസ്എൻഎൽ: ശമ്പളവും 
പെൻഷനും പരിഷ്‌കരിക്കണം

bsnl

ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ സെക്രട്ടറി 
കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 12:29 AM | 1 min read

കോട്ടയം ​ബിഎസ്എൻഎൽ ശമ്പളം, പെൻഷൻ എന്നിവ പരിഷ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, സിസിഡബ്ല്യുഎഫ് സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിദിന ധർണ ആരംഭിച്ചു. ദേശീയ സമരരത്തിന്റെ ഭാഗമായാണ്‌ ധർണ. ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിന്‌ മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സാബു ടി കോശി, ചെയർമാൻ പി ആർ സാബു, ആർ അമൃതകുമാർ, പി ആർ അജയകുമാർ, ടി കെ ജിജോമോൻ, ബി ജാനമ്മ, രാജേഷ് ടി നാരായണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home