ad
Deshabhimani

പക്ഷിപ്പനി: ഭീതി ഒഴിയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Dec 29, 2025, 12:23 AM | 1 min read

കോട്ടയം

ജില്ലയിൽ പക്ഷിപ്പനി ഭീതി ഒഴിയുന്നു. അസുഖം കണ്ടെത്തിയ ഫാമുകളിലും ഒരു കിലോമീറ്റർ ചുറ്റളവിലുമുള്ള എല്ലാ പക്ഷികളെയും കൊന്ന്‌ ശാസ്‌ത്രീയമായി സംസ്‌കരിച്ചിരുന്നു. നിലവിൽ ഭയക്കേണ്ട സാഹചര്യമില്ലെന്ന്‌ മൃഗസംരക്ഷണവകുപ്പ്‌ അധികൃതർ അറിയിച്ചു. മാഞ്ഞൂരിലും കോട്ടയം നഗരസഭ 37, 38 വാർഡുകളിലുമുള്ള ഫാമുകളിലാണ്‌ പക്ഷിപ്പനി പടർന്നുപിടിച്ചത്‌. കോഴികളും താറാവുകളുമായി 1,719 പക്ഷികളെ കൊന്നുകളഞ്ഞിരുന്നു. പരമാവധി അണുനശീകരണവും നടത്തി. ഭീതി ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുന്നുണ്ട്‌. മാഞ്ഞൂരിലെ ഫാം രണ്ടര ഏക്കറിനുള്ളിലായതിനാൽ പുറത്തേയ്‌ക്ക്‌ അണുബാധയുണ്ടാകാൻ സാധ്യതയില്ല. കോട്ടയത്തേത്‌ രണ്ടും ബ്രോയിലർ ഫാമുകളായിരുന്നു. അണുനശീകരണം പൂർത്തിയാക്കി സാനിറ്റേഷൻ സർട്ടിഫിക്കറ്റ്‌ ലഭിച്ച ശേഷമേ ഇ‍ൗ മൂന്ന്‌ ഫാമുകളും തുറന്ന്‌ പ്രവർത്തിക്കൂ. പക്ഷിപ്പനിബാധ ചിക്കൻ കച്ചവടത്തെ ബാധിച്ചിട്ടില്ല. ക്രിസ്‌മസ്‌–പുതുവർഷ സമയമായതിനാൽ കച്ചവടക്കാർക്ക്‌ ആശങ്കയുണ്ടായിരുന്നു. വായുവിലൂടെ മനുഷ്യരിലേക്ക്‌ പകരാൻ സധ്യതയുള്ളതും മാരകവുമായ അസുഖമാണ്‌ പക്ഷിപ്പനി. 50 ശതമാനം വരെ മരണസാധ്യതയുണ്ട്‌. നിലവിൽ ഗുരുതരമായ വ്യാപനം എവിടെയുമുണ്ടായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home