ad
Deshabhimani

ഫുട്‌ബോൾ സ്‌കൂളിലും തരംഗമായി

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്എസ്എസിൽ സംഘടിപ്പിച്ച 'കിക്കോഫ്' പരിപാടിയിൽ ഫുട്ബോൾ ഹെഡ് ചെയ്യുന്ന വിദ്യാർഥിനി. കായികമാമാങ്കത്തെ വരവേറ്റ് ഇഷ്ട ടീമിന്റെ ജേഴ്സിയണിഞ്ഞാണ്   വിദ്യാർഥിനികൾ സ്കൂൾ മുറ്റത്ത് എത്തിയത്				 ഫോട്ടോ: കെ എസ് ആനന്ദ്

avatar
സ്വന്തം ലേഖകൻ

Published on Jun 18, 2026, 12:30 AM | 1 min read

കോട്ടയം

ഒരു ഗോൾ പോസ്‌റ്റ്‌....അതിൽ ലോകത്തിലുള്ള എല്ലാ ഫുട്‌ബോൾ രാജ്യങ്ങളുടെയും ചിഹ്‌നങ്ങൾ...അവിടേക്കതാ... ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറും കിലിയൻ എംബാപ്പെയും എർലിങ്‌ ഹാലൻഡും കെവിൻ ഡി ബ്രൂയിനും ഒക്കെ നടന്നെത്തുന്നു. ഗോൾ പോസ്‌റ്റ്‌ നോക്കി ഗോളടിക്കുന്നു. ബേക്കർ മെമ്മോറിയൽ ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗമാണ്‌ ഫുട്‌ബോൾ ആരവം ഒട്ടും ചോരാതെ കുട്ടികൾക്കായി "കിക്ക്‌' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്‌. കുട്ടികൾ അവരുടെ ഇഷ്‌ടതാരങ്ങളുടെ ടീ ഷർട്ട്‌ ധരിച്ചാണ്‌ ഗ്ര‍ൗണ്ടിലെത്തിയത്‌. ഒരോരുത്തരും ഗോളടിക്കാൻ എത്തുമ്പോൾ കാണികളായെത്തിയ കുട്ടികൾ ആർപ്പുവിളിയും കൈയടിയുമായി ഒപ്പം ക‍ൂടി. മെസിക്കായിരുന്നു ആരാധകർ കൂടുതൽ. മെസിയുടെ ടീഷർട്ട്‌ ഇട്ട കൊച്ചു മിടുക്കികൾ ഓരോ ഗോൾ അടിക്കുമ്പോഴും ആരവം ഉയർന്നു. കുട്ടികളുടെ ആവേശം കണ്ടപ്പോൾ കാണികളായി എത്തിയ ടീച്ചർമാരും ഗോളടിച്ച്‌ അവർക്കൊപ്പം കൂടി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home