ad
Deshabhimani

ഓസ്ട്രേലിയൻ മന്ത്രിക്ക് പാലായിൽ സ്വീകരണം

ആദരം

ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിക്കുന്നു.

വെബ് ഡെസ്ക്

Published on Jan 31, 2025, 05:01 PM | 1 min read

പാലാ: ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ മലയാളി ജിൻസൺ ആന്റോ ചാൾസിന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ സ്വീകരണം നൽകി. സമ്മേളനത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ജിൻസൺ ആന്റോ ചാൾസിനെ പൊന്നാടയണിയിച്ച് മൊമന്റോ നൽകി ആദരിച്ചു.

ഒസ്ട്രേലിയയിലെ ജിൻസൺ ആന്റോ ചാൾസിന്റെ നേട്ടം ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണെന്ന് ബിഷപ്പ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെ പരിശ്രമിച്ചാൽ നമുക്കുള്ള സ്ഥാനം എവിടെയും കാണുമെന്ന് മുഖ്യപ്രഭാഷണം നടത്തവെ ജിൻസൺ ആന്റോ ചാൾസ് പറഞ്ഞു. നഴ്സിങ് മേഖലയിൽ നിന്നാണ് മന്ത്രി പദവിയിൽ എത്തിയത്.


ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, നഴ്സിങ് വിഭാഗം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കണിയാംപടിക്കൽ എന്നിവർ സംസാരിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ ഫാ. ജോസ് കീരഞ്ചിറ, ഐ ടി ഡയറക്ടർ റവ. ഡോ. ജോസഫ് കരികുളം, ഫിനാൻസ് ഡയറക്ടർ ഫാ. ഡോ. ഇമ്മാനുവൽ പാറേക്കാട്ട്, ആയുഷ് വിഭാ​ഗം ഡയറക്ടർ ഫാ. മാത്യു ചേന്നാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമ‍ഡോർ ഡോ. പോളിൻ ബാബു, ഗവേർണിംഗ് ബോർഡ് അംഗം ഡോ. സണ്ണി ജോൺ, ചാൾസ് ആന്റണി, ഡോ. അനിറ്റ് കാതറിൻ ചാൾസ്, ഡോ. ജിയോ ടോം ചാൾസ് എന്നിവർ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home