ad
Deshabhimani

വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം: യുവാവ് പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2026, 02:40 AM | 1 min read

​തലപ്പലം

പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. തിടനാട് എട്ടാം മൈൽ സ്വദേശി ജിനു കെ എൻ കൊട്ടൂരത്തിൽ (40) ആണ് പിടിയിലായത്. 2026 ഫെബ്രുവരി ഇരുപതാം തിയതിയാണ് കേസിനാസ്‌പദമായ സംഭവം. ആദ്യഘട്ട അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ കെ പി ഷിജോ എന്നയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിഞ്ഞതിനാൽനിന്ന്‌ വിട്ടയക്കുകയുമായിരുന്നു. തുടർഅന്വേഷണത്തിൽ പ്രതി കെ എൻ ജിനു ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന്‌ പൊല‍ീസ്‌ ഇയാൾക്കെതിരെ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home