ad
Deshabhimani

ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവം: 
ഒരാൾ അറസ്റ്റിൽ

സോണി ബെനഡിക്ട്

സോണി ബെനഡിക്ട്

വെബ് ഡെസ്ക്

Published on May 16, 2026, 01:39 AM | 1 min read

ഏറ്റുമാനൂർ

​അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജനായ യുവ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കരയിൽ വടക്കേടം വീട്ടിൽ സോണി ബെനഡിക്ട് (58) ആണ് പിടിയിലായത്. ഭാര്യയുടെ ഷുഗർ പരിശോധനാഫലം ഇല്ലാതെ ഇൻസുലിൻ മരുന്ന് എഴുതിക്കൊടുക്കാനാവില്ലെന്ന് ഡോക്ടർ അറിയിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് ആക്രമണം. നഴ്‌സിങ്‌ സ്റ്റേഷന്‌ സമീപത്തെത്തിയ പ്രതി കൈ കൊണ്ട് വനിതാ ഡോക്ടറുടെ താടിയിൽ അടിച്ച് പരിക്കേൽപിക്കുകയും ചികിത്സാ ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ബലമായി തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home