"മെസ്സിഹാ'യേ, കാത്തോണേ

വീടിനു മുന്നിലെ മെസ്സിയുടെ കട്ടൗട്ടിനു മുന്നിൽ ചലച്ചിത്രതാരം മീനാക്ഷി

സ്വന്തം ലേഖകൻ
Published on Jun 17, 2026, 12:23 AM | 1 min read
കോട്ടയം
അർജന്റീനയുടെ കട്ട ഫാനാണ് ചലച്ചിത്രതാരം മീനാക്ഷി. ലയണൽ മെസ്സി ഒരിക്കൽകൂടി ലോകകപ്പ് ഫുട്‌ബോൾ കിരീടം ചൂടുന്നത് കാണാനാണ് കാത്തിരിപ്പ്. പാദുവയിലെ വീടിന്റെ പരിസരത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചു. അർജന്റീനയുടെ ജേഴ്‌സി ഇട്ടു. എന്നിട്ട് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിലിട്ടിട്ട് കുറിച്ചു – "മെസ്സിഹാ'യേ, കാത്തോണേ. ""ഇത്തവണയും ഞങ്ങൾ അർജന്റീന ഫാൻസ് നല്ല പ്രതീക്ഷയിലാണ്.'' – മീനാക്ഷി പറയുന്നു. ""ഞങ്ങൾ കൂളാണ്. മെസ്സി ഇത്തവണയും കസറും.'' വീട്ടുകാർ ഒരുമിച്ചിരുന്നാണ് കളി കാണാറ്. അനുജൻമാരെല്ലാം ഓരോ ടീമിന്റെ ആരാധകരായതുകൊണ്ട് മത്സരം നടക്കുമ്പോൾ വീട്ടിൽ പൊടിപൂരമാണ്. കഴിഞ്ഞവർഷം കവലയിലെ ബിഗ് സ്‌ക്രീനിൽ ഫൈനൽ മത്സരം കണ്ടതും അർജന്റീന ജയിച്ച നിമിഷത്തിലെ ആവേശവുമെല്ലാം ഇന്നലത്തെ പോലെ മനസ്സിലുണ്ട്. ഇത്തവണ പ്രദർശനനിയന്ത്രണങ്ങൾ കാരണം ബിഗ് സ്‌ക്രീനില്ല. പക്ഷേ ആവേശത്തിന് കുറവൊന്നുമില്ല.









0 comments