ad
Deshabhimani

പ്രവേശനോത്സവം കളറായി

അങ്കണങ്ങളിൽ ചിരിക്കിലുക്കം

ankanavaadi

അങ്കണവാടി പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികൾ തമ്മിലുള്ള കുസൃതി. പാമ്പാടി കുറ്റിയ്ക്കൽ 128 നമ്പർ അങ്കണവാടിയിൽ നിന്ന്

വെബ് ഡെസ്ക്

Published on May 31, 2026, 12:26 AM | 1 min read

കോട്ടയം പൂന്തോട്ടങ്ങൾ പോലെ അണിഞ്ഞൊരുങ്ങിയ അങ്കണവാടികളിലേക്ക്‌ ശലഭങ്ങളെപ്പോലെ കുരുന്നുകളെത്തി. അവരെ ആട്ടവും പാട്ടുമായി വരവേറ്റു. അങ്കണവാടി പ്രവേശനോത്സവങ്ങൾ എല്ലായിടത്തും ഉത്സവഛായയിലായി. കളിയും ചിരിയുമായി അവർ പുതിയ ലോകത്തേക്ക്‌ കടന്നു. ജില്ലയിലാകെ 2,050 അങ്കണവാടികളിലാണ്‌ പ്രവേശനോത്സവം നടന്നത്‌. പ്രദേശത്തെ തദ്ദേശസ്ഥാപന പ്രതിനിധികളും നാട്ടുകാരുമെല്ലാം പ്രവേശനോത്സവം ആഘോഷമാക്കാൻ എത്തി. കുഞ്ഞുങ്ങളെ എതിരേറ്റാണ്‌ അങ്കണവാടിയിലേക്ക്‌ എത്തിച്ചത്‌. ചിത്രങ്ങളും ബലൂണുകളും തോരണങ്ങളും ബാനറുകളുമായി അങ്കണവാടികൾ അലങ്കരിച്ചിരുന്നു. കുട്ടികൾക്ക്‌ ലഡുവും ഹൽവയും പായസവും വിതരണം ചെയ്‌താണ്‌ അധ്യാപകരും ജീവനക്കാരും സ്വീകരിച്ചത്‌. കലാപരിപാടികളും നടന്നു. എല്ലാവർക്കും സമ്മാനങ്ങളും നൽകി. രക്ഷിതാക്കളുടെ യോഗവും ചേർന്നു. പഴയ കുട്ടികൾക്ക്‌ യാത്രയയപ്പും നൽകി. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home