വിജ്ഞാനമുറ്റം

കുറവിലങ്ങാട്
ദേശാഭിമാനി അക്ഷരമുറ്റം മെഗാ ക്വിസ് കുറവിലങ്ങാട് സബ്‌ജില്ലാ മത്സരം കാണക്കാരി ഗവ. വിഎച്ച്എസ്ഇ സ്കൂളിൽ മണർകാട് സെന്റ് മേരീസ് മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി മുൻ ജനറൽ മാനേജർ സി ജെ ജോസഫ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, സംഘാടകസമിതി രക്ഷാധികാരി കെ ജയകൃഷ്ണൻ, ദേശാഭിമാനി ന്യൂസ് എഡിറ്റർ എസ് മനോജ്, പഞ്ചായത്ത് അംഗം വി ജി അനിൽകുമാർ, കെഎസ്ടിഎ വൈസ് പ്രസിഡന്റ് കെ പ്രകാശൻ, കെ എം ഷാജി, ജോർജ് വർക്കി, സ്വാഗതസംഘം ചെയർമാൻ ബേബി ജോസഫ്, കൺവീനർ പി ബി തമ്പി എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ 162 സ്കൂളുകളിൽ നിന്നായി 201 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം പിന്നണി ഗായകൻ വി ദേവാനന്ദ് ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം രക്ഷാധികാരി പി വി സുനിൽ അധ്യക്ഷനായി, കെ ജയകൃഷ്ണൻ, റ്റി സി വിനോദ്, ബെന്നി ജോസഫ്, എന്നിവർ സംസാരിച്ചു. വിജയിച്ചവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഷീൽഡും നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. മികച്ച സ്കൂളുകൾക്ക് പ്രത്യേക ഉപഹാരങ്ങളും നൽകി. വൈക്കം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ വൈക്കം സബ്ജില്ലാതല മത്സരം വൈക്കം ആശ്രമം സ്കൂളിൽ നടന്നു. വൈക്കത്തെ 65 ഓളം സ്കൂളുകളിൽ നിന്നായി 161 വിദ്യാർഥികളാണ് എൽ പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി അക്ഷരമുറ്റം ക്വിസ് മത്സരത്തിലും പ്രസംഗ മത്സരത്തിലുമായി പങ്കെടുത്തത്. തബലവാദക രത്നശ്രീ അയ്യർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി ശശിധരൻ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനു കെ പവിത്രൻ, ജില്ലാ വൈസ് പ്രസിഡന്റ് സി എസ് ഷീനാമോൾ, ദേശാഭിമാനി അക്ഷരമുറ്റം സബ്ജില്ലാ കൺവീനർ ആനന്ദ് ബാബു, ദേശാഭിമാനി ഏരിയ ലേഖകൻ ടി വി ബിജു, ദേശാഭിമാനി ജീവനക്കാരായ ഇ ടി പ്രസന്നൻ, ടി ജെ സുരേഷ് എന്നിവർ സംസാരിച്ചു. സമ്മാനദാന സമ്മേളനം വൈക്കം നഗരസഭ മുൻ ചെയർമാൻ പി ശശിധരൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ അക്കാദമിക് കമ്മിറ്റി കൺവീനർ ബിനു കെ പവിത്രൻ അധ്യക്ഷനായി.









0 comments