അക്ഷരമുറ്റം മെഗാ ഇവന്റിന് ഇനി മൂന്നുനാൾ

കോട്ടയം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ സമ്മാനദാനത്തിനും മെഗാ ഇവന്റിനും ഇനി മൂന്നുനാൾ. വെള്ളിയാഴ്ച തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടി വൈകിട്ട് ആറിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ എന്നിവർ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നൃത്തസംഗീത പരിപാടിയാൽ അവിസ്‌മരിണീയമാകും. ഗായിക ശ്രേയ ജയദീപിന്റെ മ്യൂസിക് ബാൻഡ് ‘ശ്രേയ കലക്റ്റീവ്’ അവതരിപ്പിക്കുന്ന സംഗീത പരിപാടി, വയലിനിസ്‌റ്റ് മാളവികയുടെ വയലിൻ ഫ്യൂഷൻ ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറും. എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നടത്തിയ ക്വിസ് മത്സരത്തിന്റെയും ഹയർസെക്കൻഡറി വിഭാഗത്തിനായി നടത്തിയ പ്രസംഗമത്സരത്തിന്റെയും വിജയികൾക്കാണ് സമ്മാനം നൽകുക. ജില്ലാ വിജയികളിൽ ഒന്നാംസ്ഥാനക്കാർക്ക് 10,000 രൂപയും രണ്ടാംസ്ഥാനക്കാർക്ക് 5,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനിക്കും. കൊശമറ്റം ഫിനാൻസ്, സെന്റ് ഗിറ്റ്‌സ് എൻജിനിയറിങ് കോളേജ്, ശബ്ദ ഹിയറിങ്, ഫെർണാണ്ടോ മോട്ടോഴ്സ്, ജോസ്‌കോ ജൂവലേഴ്‌സ്, തടിക്കൽ അയൂർവേദ ഹോസ്‌പിറ്റൽ, ആമ്‌സ്റ്റർ, നാക്‌സോസ്, ഏഷ്യൻ സ്‌നാക്‌സ് എന്നിവരാണ് ഈവന്റ് സ്പോൺസേഴ്സ്. വെൻകോബ് പ്രൈസ് സ്പോൺസറും മൈജി ഡിജിറ്റൽ പാർട്ണറും ഗ്ലോബൽ അക്കാദമി, എഡ്യൂക്കേഷണൽ പാർട്‌ണറും കിലോ ബസാർ മുഖ്യപ്രായോജകരും ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്, എൻ എസ് ഹോസ്പിറ്റൽ, കേരള ബാങ്ക്, ഫ്ളോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്ട്രോണിക്സ്, വിസ്മയ, എൻആർഇ, ധർമപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ഔഷധി, ആന്റണീസ് അക്കാദമി, പ്രോമിസ് എഡ്യുക്കേഷൻ സർവീസസ്, ഇസിആർ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷൻ എന്നിവർ സഹ പ്രായോജകരുമാണ്.










0 comments