അക്ഷരമുറ്റം മത്സരവിജയികൾക്ക് സമ്മാനദാനവും മെഗാ ഇവന്റും
ആഘോഷമാക്കാൻ കോട്ടയം

കോട്ടയം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാതല മത്സരവിജയികൾക്കുള്ള സമ്മാനദാനവും മെഗാ ഇവന്റും ഫ്രെബുവരി ആറിന് തിരുനക്കര മൈതാനത്ത് നടക്കും. വൈകിട്ട് ആറിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകും. തുടർന്ന് ഗായിക ശ്രേയ ജയദീപിന്റെ മ്യൂസിക് ബാൻഡ് ‘ശ്രേയ കലക്റ്റീവ്’ അവതരിപ്പിക്കുന്ന സംഗീത പരിപാടി. എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ നടത്തിയ ക്വിസ് മത്സരത്തിന്റെയും ഹയർസെക്കൻഡറി വിഭാഗത്തിനായി നടത്തിയ പ്രസംഗ മത്സരത്തിന്റെയും വിജയികൾക്കാണ് സമ്മാനം നൽകുക. ജില്ലാ വിജയികളിൽ ഒന്നാംസ്ഥാനക്കാർക്ക് 10,000 രൂപയും രണ്ടാംസ്ഥാനക്കാർക്ക് 5,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനിക്കും. കൊശമറ്റം ഫിനാൻസ്, സെന്റ് ഗിറ്റ്‌സ് എൻജിനിയറിങ് കോളേജ്, ശബ്ദ ഹിയറിങ്, ഫെർണാണ്ടോ മോട്ടോഴ്സ് എന്നിവരാണ് ഈവന്റ് സ്പോൺസേഴ്സ്. വെൻകോബ് പ്രൈസ് സ്പോൺസറും മൈജി ഡിജിറ്റൽ പാർട്ട്നറും ഗ്ലോബൽ അക്കാദമി എഡ്യൂക്കേഷണൽ പാർട്‌നറും കിലോ ബസാർ മുഖ്യപ്രായോജകരും ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്, എൻ എസ് ഹോസ്പിറ്റൽ, കേരള ബാങ്ക് ഫ്ളോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്ട്രോണിക്സ്, വിസ്മയ, എൻആർഇ, ധർമ്മപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ഔഷധി ആന്റണീസ് അക്കാദമി, പ്രോമിസ് എഡ്യുക്കേഷൻ സർവീസസ്, ഇസിആർ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷൻ എന്നിവർ സഹ പ്രായോജകരുമാണ്.










0 comments