ad
Deshabhimani

ആഘോഷമാക്കാൻ അക്ഷരനഗരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 01, 2026, 02:01 AM | 1 min read

കോട്ടയം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ സമ്മാനദാനവും മെഗാ ഇവന്റും ആഘോഷമാക്കാൻ ഒരുങ്ങി അക്ഷരനഗരി. വേദിയെ ആവേശതിമിർപ്പിലാക്കാൻ ഗായിക ശ്രേയ ജയദീപിന്റെ സംഗീത പരിപാടിയും വയലിനിസ്‌റ്റ്‌ മാളവികയുടെ വയലിൻ ഫ്യൂഷൻ ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറും. വെള്ളി വൈകിട്ട്‌ ആറിന്‌ തിരുനക്കര മൈതാനത്ത്‌ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ പങ്കെടുക്കും. എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നടത്തിയ ക്വിസ്‌ മത്സരത്തിന്റെയും ഹയർസെക്കൻഡറി വിഭാഗത്തിനായി നടത്തിയ പ്രസംഗമത്സരത്തിന്റെയും വിജയികൾക്കാണ്‌ സമ്മാനം നൽകുക.


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാതല മത്സര വിജയികൾ: 
ഒന്ന്‌, രണ്ട്‌ സ്ഥാനങ്ങൾ ക്രമത്തിൽ


എൽപി വിഭാഗം 1. മാധവ്‌ ഹരി, മണർകാട്‌ ജിഎൽപിഎസ്‌ 2. പി എം ജാസ്‌ന ഫാത്തിമ, തലയോലപ്പറമ്പ്‌ ജിയുപിഎസ്‌ ​യുപി വിഭാഗം 1. ആരാധ്യ അരുൺ, ഭരണങ്ങാനം എസ്‌എച്ച്‌ ജിഎച്ച്‌എസ്‌ 2. ഹേമൽ ഷൈജു വർഗീസ്‌, വെള്ളൂത്തുരുത്തി ജിയുപിഎസ്‌ ​ഹൈസ്‌കൂൾ വിഭാഗം 1. പി കാർത്തിക്‌, കോതനല്ലൂർ ഇമ്മാനുവൽ എച്ച്‌എസ്‌എസ്‌ 2. ടി കെ ആദിനാരായണൻ, ബ്രഹ്മമംഗലം എച്ച്‌എസ്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസ്‌ ​ഹയർ സെക്കൻഡറി വിഭാഗം 1. റംസാന ഷാഹുൽ, കറുകച്ചാൽ എൻഎസ്‌എസ്‌ എച്ച്‌എസ്‌എസ്‌ 2. ജി ശബരീനാഥ്‌, വൈക്കം എസ്‌എംഎസ്‌എൻ എച്ച്‌എസ്‌എസ്‌ ​ഹയർ സെക്കൻഡറി പ്രസംഗമത്സരം 1. ഹിഷ ഫാത്തിമ, കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ എച്ച്‌എസ്‌എസ്‌ 2. നികേത്‌ മനോജ്‌, കോട്ടയം എംഡി സെമിനാരി എച്ച്‌എസ്‌എസ്‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home