ad
Deshabhimani

അക്ഷരമുറ്റം ഉപജില്ലാ മത്സരം

കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട സംഘാടകസമിതിയായി

Aksharamoottam

ദേശാഭിമാനി അക്ഷരമുറ്റം കാഞ്ഞിരപ്പള്ളി ഉപജില്ലാ മത്സരം സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം പി കെ നസീർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 21, 2025, 02:16 AM | 2 min read

കാഞ്ഞിരപള്ളി ​

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് കാഞ്ഞിരപ്പള്ളി സബ് ജില്ലാ മത്സരം 27ന് കാഞ്ഞിരപ്പള്ളി മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ(നൈനാർ മസ്ജിദിനു സമീപം) നടക്കും. സംഘാടക സമിതി രുപ‍‍‍ീകരണയോഗം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം പി കെ നസീർ ഉദഘാടനം ചെയ്തു. ടിനോ വർഗീസ് അധ്യക്ഷനായി. ദേശാഭിമാനി സബ് എഡിറ്റർ ശരൺ ചന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീലാ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ സുമി ഇസ്മായിൽ, സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സെക്രട്ടറി ടി കെ ജയൻ, ദേശാഭിമാനി ഏരിയ ലേഖകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രാജേഷ്, ഷമീം അഹമ്മദ്, അഡ്വ. പി ഷാനവാസ്, തങ്കമ്മ ജോർജ്കുട്ടി, കെ ആർ തങ്കപ്പൻ(രക്ഷാധികാരികൾ). പി കെ നസീർ(ചെയർമാൻ), ഇക്ബാൽ ഇല്ലത്തുപറമ്പിൽ (കൺവീനർ), ശരൺ ചന്ദ്രൻ(കോ ഓഡിനേറ്റർ), ഷക്കീലാ നസീർ, സുമി ഇസ്മായിൽ, ടിനോ വർഗീസ് (വൈസ് ചെയർമാൻമാർ), സജിൻ വി വട്ടപ്പള്ളി, ബി ആർ അൻ സാദ്, അജാസ് റഷീദ്. അക്കാദമിക് കമ്മിറ്റി: അഭിരാം(ചെയർമാൻ), ബൈജു വർഗീസ് (കൺവീനർ), നസ്റിൻ, സലീന, ജാസ്മിൻ. രജിസ്ട്രേഷൻ കമ്മിറ്റി: എം ആർ പ്രവീൺ(ചെയർമാൻ), ആർ രാഹുൽ(കൺവിനർ), ബി ജയസൂര്യ, വി ദേവി. അറേഞ്ച്മെന്റ കമ്മിറ്റി ജാസർ ഇ നാസർ(കൺവീനർ), എം ആർ രാജേഷ്. റിഫ്രഷ്മെന്റ് കമ്മിറ്റി: കെ എസ് ഷാനവാസ് (കൺവീനർ), കെ എം അഷറഫ്, ശ്രീകുമാർ. ഈരാറ്റുപേട്ട അക്ഷരമുറ്റം ഈരാറ്റുപേട്ട ഉപജില്ലാ മത്സരത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഗസ്റ്റിൻ സേവിയർ അധ്യക്ഷനായി. സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടീ എസ് സിജു, അക്ഷരമുറ്റം ജില്ലാ ജോയിന്റ്‌ കോഓർഡിനേറ്റർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോയ് ജോർജ്, രമാ മോഹൻ(രക്ഷാധികാരികൾ), ടി എസ് സിജു (സംഘാടകസമിതി ചെയർമാൻ), ബിനോയ് മാത്യു(കൺവീനർ), അർജുൻ(രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ), അഗസ്റ്റിൻ സേവിയർ, ഫുഡ് കമ്മറ്റി സെയ്തു മുഹമ്മദ്(അക്കാഡമിക് കമ്മിറ്റി).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home