ad
Deshabhimani

നൊമ്പരമായി അതുൽരാജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2026, 01:56 AM | 1 min read

​​വാഴൂർ

കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങവേ മുങ്ങിമരിച്ച ചാമംപതാൽ കുളത്തുങ്കൽ പുതുപ്പറമ്പിൽ വീട്ടിൽ അതുൽരാജിന്റെ (22) വിയോഗം ജന്മനാടിന് നൊമ്പരമായി. ഞായർ പകൽ ഒന്നരയോടെയായിരുന്നു അപകടം. അതുലിനൊപ്പം സഹപാഠികളായ ചങ്ങനാശേരി ഐഇ നഗർ അൽഫോൺസ നഗർ പ്ലാമൂട്ടിൽ ബിയോൺ ബിജു (22), തിരുവനന്തപുരം പൊറ്റയിൽ പൂവാർ വിഷ്ണുഭവനിൽ വി ബി ഹരീഷ് (22) എന്നിവരും മരിച്ചു. മൂവരും കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്നാംവർഷ വിദ്യാർഥികളാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിങ്കൾ പകൽ 2.30 ഓടെ ചാമംപതാലിലെ വീട്ടിലെത്തിച്ചു. നാട്ടുകാർക്കെല്ലാം സുപരിചിതരായിരുന്നു അതുലും കുടുംബവും. അതുകൊണ്ട് തന്നെ ഈ വിയോഗം നാട്ടുകാരിലും ഏറെ ദു:ഖമുളവാക്കി. മൃതദേഹം കാണാൻ നിരവധി പേരാണ് വീട്ടിലെത്തിയത്. പണിനടക്കുന്ന തന്റെ സ്വപ്നഭവനത്തിന്റെ നിർമാണം പൂർത്തിയാക്കാതെയാണ് അതുലിന്റെ മടക്കം. ചാമംപതാൽ കുളത്തുങ്കൽ പുതുപ്പറമ്പിൽ വീട്ടിൽ വെങ്കിടേഷ്- ശാലിനി ദമ്പതിമാരുടെ മകനാണ്. സംസ്‌കാരം ചൊവ്വാ രാവിലെ 10ന്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home