ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം

ആവേശത്തോടെ കൊടിമര ജാഥ

കർഷകസംഘം

കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ കൊടിമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഹരികുമാർ ജാഥ ക്യാപ്റ്റൻ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ ജയകൃഷ്ണന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:15 AM | 1 min read

കടുത്തുരുത്തി ​

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമര ജാഥ മുട്ടുചിറയിൽ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ കെ ജോസഫിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന്‌ ആരംഭിച്ചു. ജാഥാനായകൻ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ജയകൃഷ്ണന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാർ കൊടിമരം കൈമാറി. കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി ടി ഔസേഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ പി വി സുനിൽ, കർഷക സംഘം ഏരിയ സെക്രട്ടറി വി ജി സുരേന്ദ്രൻ, സിപിഐ എം മുതിർന്ന നേതാവ് സി ജെ ജോസഫ്, പി എം തങ്കപ്പൻ, കെ യു വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home