അധ്യാപകരുടെ പ്രതിഷേധ ശൃംഖല ഇന്ന്

കോട്ടയം
സെൻസസ് ചുമതലയുള്ളവർക്ക് ഡ്യൂട്ടി ഓഫ് നൽകുക അധ്യാപകർക്ക് പകരം ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുക, സെൻസസിന്റെ പേരിൽ തടഞ്ഞുവച്ച സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ ഉടൻ നടത്തുക, പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച കെഎസ്‌ടിഎ നേതൃത്വത്തിൽ പ്രതിഷേധ ശൃംഖല സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പ്രതിഷേധം നടക്കും. അധ്യാപകർ ബാഡ്‌ജ് ധരിച്ച് പ്രതിഷേധിക്കും.










0 comments