ad
Deshabhimani

വിദ്യാർഥികൾക്ക് മദ്യം വാങ്ങി നല്‍കി; കൊടുങ്ങല്ലൂരില്‍ 2 പേർ പിടിയിൽ

crime
വെബ് ഡെസ്ക്

Published on Mar 28, 2025, 05:09 PM | 1 min read

തൃശൂർ : കൊടുങ്ങല്ലൂരില്‍ വിദ്യാർഥികൾക്ക് മദ്യം വാങ്ങി നല്‍കിയ രണ്ട് പേർ പൊലീസ് പിടിയിൽ. എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം കുട്ടികളില്‍ നിന്ന് പിരിവെടുത്ത് മദ്യം വാങ്ങി നല്‍കിയ ചാപ്പാറ പന്തീരാമ്പാല സ്വദേശികളായ അഭിജിത്ത് (19) അമര്‍നാഥ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ നടത്തിയ ബാഗ് പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. ഉടൻ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാന്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home