ad
Deshabhimani

കുടുംബ തർക്കം; കൊച്ചുമകളടക്കം മൂന്ന് പേരെ വയോധികൻ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

murder
വെബ് ഡെസ്ക്

Published on Mar 12, 2026, 04:53 PM | 1 min read

ഭുവനേശ്വർ: മദ്യപിച്ചെത്തിയ വയോധികൻ ഭാര്യയെയും മരുമകളെയും കൊച്ചുമകളെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുടുംബവഴക്കിനെത്തുടർന്ന് രമേശ് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഒഡീഷയിലെ ദിയോഗഡ് ജില്ലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.


കൊലപാതകത്തിന് ശേഷം പ്രതി പ്രദേശത്തുനിന്നും രക്ഷപ്പെട്ടു. രമേശിന്റെ മകൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ദീർഘകാലമായി കുടുംബത്തിൽ നിലനിന്നിരുന്ന വാക്കുതർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.


പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അയൽക്കാരെയും ഗ്രാമവാസികളെയും ചോദ്യം ചെയ്തുവരികയാണ്. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home