രാസലഹരി കച്ചവടക്കാരനെ കരുതൽ തടങ്കലിലാക്കി കേരള പൊലീസ്

കരുതൽ തടങ്കലിലായ മുഹമ്മദ് കൽഫാന്
തിരുവനന്തപുരം: രാസലഹരി കച്ചവടക്കാരനെ കരുതൽ തടങ്കലിലാക്കി കേരള പൊലീസ്. ജില്ലാ പൊലീസ് മേധാവി ജുവനപുടി മഹേഷ് IPS-ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് കൽഫാന് (24) എതിരെ നടപടി സ്വീകരിച്ചത്.
PIT NDPS നിയമത്തിലെ സെക്ഷൻ 3(1) പ്രകാരം ഒരു വർഷത്തേക്കാണ് തടങ്കൽ. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. മൂന്നോളം മയക്കുമരുന്ന് കേസുകളിലും നിരവധി ചെറിയ കേസുകളിലും ഇയാൾ പ്രതിയാണ്. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഇയാൾ ബംഗളൂരുവിൽ നിന്നും മറ്റും മയക്കുമരുന്ന് എത്തിച്ച് ചില്ലറ വില്പന നടത്തിവരികയായിരുന്നു എന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.









0 comments