Deshabhimani

രണ്ടു ദിവസത്തിനിടെ വീണ്ടും;പഞ്ചാബിൽ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

PANJAB KILLING
വെബ് ഡെസ്ക്

Published on Oct 16, 2026, 12:55 PM | 1 min read

ചണ്ഡീഗഡ്: പഞ്ചാബിലെ ശ്രീ ഹര്‍ഗോബിന്ദപൂരിൽ മയക്കുമരുന്ന് കച്ചവടത്തെ ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊന്നു. ബിക്രം സിംങ് എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. പന്നവാൻ ഗ്രാമത്തിൽ മയക്കുമരുന്ന് വില്പന നടത്തുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഴത്തിൽ വെട്ടേറ്റ് രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.


കഴിഞ്ഞ ദിവസമാണ് മാൻസ ജില്ലാ ആസ്ഥാനത്ത് മെഡിക്കൽ ഷോപ്പുവഴി മയക്കുമരുന്ന് വില്പന നടത്തിയത് ചോദ്യം ചെയ്തതിന് യുവാവിനെ ഷോപ്പ് ഉടമ വെടിവെച്ച് കൊലപ്പെടുത്തിയത്. മെഡിക്കൽ സ്റ്റോർ ഉടമ അശ്വനി കുമാറാണ് ജോതയെന്ന മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നത്. പ്രതിയെ പിന്നീട് രാജസ്ഥാനിലെ സലാസറിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.


Related News

ജോതയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽ വ്യാഴാഴ്ച കടകളും വിപണികളും സ്വകാര്യ സ്കൂളുകളും അടച്ചിട്ട് സംസ്ഥാനവ്യാപകമായി ബന്ദ് ആചരിച്ചിരുന്നു. ഇതിനിടയിലാണ് രണ്ടാമത്തെ കൊലപാതകം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home