ad
Deshabhimani

രണ്ടു ദിവസത്തിനകം വെടിയേറ്റ് മരിച്ചത് മൂന്ന് പേർ

വിവാഹ ചടങ്ങിനിടെ സർപഞ്ച് വെടിയേറ്റ് മരിച്ചു

shot dead
വെബ് ഡെസ്ക്

Published on Jan 05, 2026, 11:33 AM | 1 min read

പഞ്ചാബിലെ അമൃത്സറിൽ വിവാഹ ചടങ്ങിനിടെ തരൺ തരൺ ജില്ലയിൽ നിന്നുള്ള സർപഞ്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ആം ആദ്മി പാർട്ടി അംഗമായ ജർമൽ സിംഗാണ് കൊല്ലപ്പെട്ടത്.


നഗരത്തിലെ വെർക്ക ബൈപാസിനടുത്തുള്ള മേരിഗോൾഡ് റിസോർട്ടിലാണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുക്കവെ രണ്ട് യുവാക്കൾ വിവാഹ വേദിയിലേക്ക് കയറി ജർമൽ സിംഗിന് നേരെ  വെടിയുതിർക്കുയായിരുന്നു.തലയ്ക്ക് വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. വെടിയുതിർത്ത അക്രമികൾ വാഹനത്തിൽ രക്ഷപെട്ടു.


തരൺ തരണിൽ നിന്ന് വധുവിന്റെ സംഘത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. തരൺ തരൺ ജില്ലയിലെ വാൽതോഹ ഗ്രാമത്തിലെ സർപഞ്ചാണ്. ഇദ്ദേഹത്തിനെതിരെ നേരത്തെയും വധ ശ്രമം നടന്നിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജഗ്ജിത് വാലിയ പറഞ്ഞു.


പഞ്ചാബിൽ ശനിയാഴ്ച ഭിന്ദർ കലനിൽ ഒരു യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. വെള്ളിയാഴ്ച കപൂർത്തലയിൽ ഒരു സ്ത്രീയും വെടിയേറ്റ് മരിച്ച സംഭവം ഉണ്ടായി.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home