ad
Deshabhimani

ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ ' മികച്ച പ്രകടനവുമായി 'ഓത്ത്'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2021, 05:20 PM | 0 min read

ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച് നാടകപ്രവര്‍ത്തകനായ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാളചലച്ചിത്രം 'ഓത്ത്' മികച്ച പ്രകടനം കാഴ്ച വെച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം തുടരുന്നു.

 ഫസ്റ്റ് ഷോസ് ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.ഓട്ടിസം ബാധിച്ച മകനെ പരിചരിക്കുന്ന പിതാവിന്റെയും ആ മകന്റെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.. നാടക നടനായ ഷാജഹാനാണ് കേന്ദ്രകഥാപാത്രം. പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. നാടക നടിയായ പ്രീത പിണറായിയാണ് ചിത്രത്തിലെ നായിക.രചന, സംവിധാനം, നിര്‍മ്മാണം-പി കെ ബിജു, ഛായാഗ്രഹണം, ചിത്രസംയോജനം-സുല്‍ഫി ഭൂട്ടോ, സംഗീതം- അരുണ്‍ പ്രസാദ്‌
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home