അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ 16 തസ്തികകളിലേക്ക് വിജ്ഞാപനം

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ (പിഎസ്‍സി) അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ ഉൾപ്പെടെ 16 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. അസാധാരണ ഗസറ്റ് തീയതി മെയ് 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്ന്. കൂടുതൽ വിവരങ്ങൾ ജൂൺ 1 ലക്കം പിഎസ്‍സി ബുള്ളറ്റിനിൽ ലഭിക്കും.
ജനറൽ റിക്രൂട്ട്മെന്റ്
1. ഡെയറി ഡെവലപ്മെന്റ് വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫീസർ.
2. ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് 2.
3. വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ (വനിതകൾ മാത്രം).
4. മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.
5. പട്ടികജാതി വികസന വകുപ്പിൽ പട്ടികജാതി വികസന ഓഫീസർ ഗ്രേഡ് 2.
6. കേരള വാട്ടർ അതോറിറ്റിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (തസ്തികമാറ്റം മുഖേന).
7. ആരോഗ്യ വകുപ്പിൽ കാത്ത്ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2.
8. കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ.
9. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന).
10. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2.
11. കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് 2.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
1. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം).
2. ഗവ.സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയവയിൽ ഓഫീസ് അറ്റൻഡന്റ് (പട്ടികജാതി/പട്ടികവർഗ്ഗം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം
1. ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (പട്ടികവർഗ്ഗം).
2. കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗ്ഗം).
എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
1. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ (ഈഴവ/തിയ്യ/ബില്ലവ).
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
1. കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 627/2025)
2. തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 837/2025).
3. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 623/2025)
4. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തമിഴ് മാധ്യമം) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 588/2025)
5. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം) (കാറ്റഗറി നമ്പർ 593/2025 ധീവര).
6. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 385/2025).
7. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 607/2025þ മുസ്ലീം).
8. പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 264/2025 എൽസി/എഐ).
9. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 384/2025).
10. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) യുപിഎസ് (കാറ്റഗറി നമ്പർ 769/2025).
11. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 681/2025þ എൽസി/എഐ).
12. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 237/2025 എൽസി/എഐ).
13. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 365/2025).
14. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്എസ്) (കാറ്റഗറി നമ്പർ 204/2025, 589/2025 എസ്ഐയുസി നാടാർ, 559/2025).
15. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 202/2025, 764/2025).
16. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 331/2025 ഹിന്ദുനാടാർ).
17. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 761/2025).
18. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തമിഴ്
മാധ്യമം) (കാറ്റഗറി നമ്പർ 658/2025þവിശ്വകർമ്മ).
19. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 287/2025).
20. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 507/2025 þ ഈഴവ/തിയ്യ/ബില്ലവ).
21. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (കാറ്റഗറി നമ്പർ 72/2025 പട്ടികജാതി, 81/2025 പട്ടികവർഗ്ഗം, 763/2025 തസ്തികമാറ്റം മുഖേന, 664/2025þപട്ടികവർഗ്ഗം, 665/2025 വിശ്വകർമ്മ, 667/2025 ഈഴവ/ തിയ്യ/ബില്ലവ, 669/2025 പട്ടികജാതി, 404/2025 പട്ടികജാതി, 839/2025 പട്ടികജാതി, 845/2025 വിശ്വകർമ്മ, 847/2025 പട്ടികജാതി, 522/2025 ഈഴവ/തിയ്യ/ബില്ലവ, 523/2025 പട്ടികജാതി, 524/2025 പട്ടികവർഗ്ഗം, 79/2025 പട്ടികവർഗ്ഗം, 113/2025).
22. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (കാറ്റഗറി നമ്പർ 534/2025þഈഴവ/തിയ്യ/ബില്ലവ, 606/2025 പട്ടികജാതി, 678/2025 ഈഴവ/തിയ്യ/ബില്ലവ, 679/2025 പട്ടികജാതി, 680/2025 വിശ്വകർമ്മ, 862/2025 പട്ടികവർഗ്ഗം, 863/2025 പട്ടികജാതി, 676/2025 പട്ടികജാതി, 677/2025 പട്ടികവർഗ്ഗം).
23. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പർ 676/2025 പട്ടികജാതി).
24. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 635/2025).
25. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 604/2025 ഈഴവ/തിയ്യ/ബില്ലവ).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 363/2025).
2. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ ഗ്രേഡ്2/അക്കൗണ്ട്സ് ക്ലർക്ക്/ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 364/2025).
3. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 422/2025).
4. കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ അക്കൗണ്ടന്റ് (പാർട്ട് 1 ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 751/2025), കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) അക്കൗണ്ടന്റ് (പാർട്ട് 2 മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 752/2025).










0 comments