പിഎസ്‍സി ഓണ്‍ലൈന്‍ പരീക്ഷ മാറ്റി വച്ചു

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ബയോകെമിസ്ട്രി (കാറ്റഗറി നമ്പര്‍ 90/2025), അസിസ്റ്റന്റ് പ്രൊഫസര്‍ മൈക്രോബയോളജി (കാറ്റഗറി നമ്പര്‍ 91/2025), അസിസ്റ്റന്റ് പ്രൊഫസര്‍ മൈക്രോബയോളജി (എന്‍സിഎ ഹിന്ദുനാടാര്‍) (കാറ്റഗറി നമ്പര്‍ 121/2025) തസ്തികകളിലേക്ക് ഒക്ടോബര്‍ 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ മാറ്റി വച്ചു. 2025ലെ നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടി അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കേണ്ടതിനാലാണ് ഈ പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒക്ടോബര്‍ 14ലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
ഓയില്‍പാം ഇന്ത്യ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 473/2024) തസ്തികയിലേക്ക് ഒക്ടോബര്‍ 22, 23, 24, 28, 29, 30 തിയതികളില്‍ തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തും. അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ എല്‍ആര്‍ 1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242). എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക്
അന്നേദിവസം പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധനയും ഉണ്ടായിരിക്കും.
പ്രായോഗിക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്‍സ്‍ലേറ്റര്‍ (കാറ്റഗറി നമ്പര്‍ 129/2023) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ഒക്ടോബര്‍ 22 ന് രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍ 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പൊലീസ് വകുപ്പില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (ടെലികമ്മ്യൂണിക്കേഷന്‍സ്) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 748/2024) തസ്തികയിലേക്ക് ഒക്ടോബര്‍ 24 ന് രാവിലെ 5.30ന് കൊല്ലം എസ്എന്‍ കോളേജ് മൈതാനത്ത് വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ
പരീക്ഷയും നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അന്നേദിവസം പിഎസ്‌സി കൊല്ലം മേഖലാ ഓഫീസില്‍ വച്ച് പ്രമാണപരിശോധനയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
അഭിമുഖതീയതിയില്‍ മാറ്റം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (ഗവ. പോളിടെക്നിക്കുകള്‍) (കാറ്റഗറി നമ്പര്‍ 03/2024) തസ്തികയിലേക്ക് ഒക്ടോബര്‍ 15, 16 തിയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നിശ്ചയിച്ചിരുന്നു. ഇതില്‍ ഒക്ടോബര്‍ 15 ലെ അഭിമുഖം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജിആര്‍ 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
അഭിമുഖം
കാസർകോട് ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 012/2024) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ഒക്ടോബര്‍ 17 ന് പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.
പ്രമാണ പരിശോധന
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 506/2024) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ഒക്ടോബര്‍ 17, 18 തീയതികളില്‍ രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിന് ജിആര്‍ 4 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).










0 comments