ad
Deshabhimani

പിഎസ്‍സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരം

kerala psc
വെബ് ഡെസ്ക്

Published on May 30, 2025, 08:00 AM | 2 min read

തിരുവനന്തപുരം : ഈ മാസം 24ന് നടന്ന ബിരുദതല പ്രാഥമിക പരീക്ഷ വിവിധ കാരണങ്ങളാൽ എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും പിഎസ്‍സി അവസരം നൽകും. കാരണം കാണിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ ജൂൺ 28ന് രണ്ടാംഘട്ട പരീക്ഷ എഴുതാം. പിഎസ്‍സി പരീക്ഷാദിനത്തിൽ അംഗീകൃത സർവകലാശാലകൾ, സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ, അപകടം പറ്റി ചികിത്സയിലുള്ളവർ, അസുഖബാധിതർ, പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ പ്രസവം പ്രതീക്ഷിച്ചവർ, യാത്രാബുദ്ധിമുട്ടുള്ളവർ, ഡോക്ടർമാർ വിശ്രമം നിർദേശിച്ചവർ, സ്വന്തം വിവാഹം നടന്നവർ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണമുണ്ടായവർ എന്നിവർക്കാണ് അവസരം.


പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്), അപകടം പറ്റി ചികിത്സയിലുള്ളവർ/ അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും, പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ, ഗർഭിണികളായ ഉദ്യോഗാർത്ഥികളിൽ പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ പ്രസവം പ്രതീക്ഷിച്ചവർ, യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ എന്നിവർ അത് തെളിയിക്കുന്നതിനുളള മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ് എന്നിവ, പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികൾ തെളിവുസഹിതം അപേക്ഷിച്ചാലോ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാലോ ജൂൺ 28 ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ

എഴുതുവാൻ അവസരം നൽകും.


ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പിഎസ്‍സി ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിൽ നൽകണം. ജൂൺ 2 മുതൽ 7 വരെ (വൈകുന്നേരം 05.15 വരെ) ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ജൂൺ 2 ന് മുമ്പും ലഭ്യമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അവർ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതാണ്. തപാൽ/ഇ മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പിഎസ്‍സി വെബ്സൈറ്റിന്റെ ഹോം പേജിൽ മസ്റ്റ് നോ എന്ന ലിങ്കിൽ പിഎസ്‍സി എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജിൽ ലഭിക്കും.


മറ്റ് അറിയിപ്പുകൾ


അഭിമുഖം


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ (കാറ്റഗറി നമ്പർ 24/2024) തസ്തികയിലേക്ക് 2025 മെയ് 31 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭഗവുമായി ബന്ധപ്പെടണം (0471 2546438).


പ്രമാണപരിശോധന


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് 2025 ജൂൺ 2 ന് രാവിലെ 10.30 മുതൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).


വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ഫസ്റ്റ് ഗ്രേഡ് സർവെയർ/ഹെഡ് സർവെയർ വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യൽ ടെസ്റ്റ് ഏപ്രിൽ 2024) ഫലം പ്രസിദ്ധീകരിച്ചു. ഫലം അപേക്ഷകരുടെ പ്രൊഫൈലിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home