പിഎസ്‍സി: ബിരുദതല പൊതുപ്രാഥമിക പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം : പിഎസ്‍സിയുടെ ബിരുദതല പൊതുപ്രാഥമിക പരീക്ഷാകേന്ദ്രത്തിൽ മാറ്റം. പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി ജൂൺ 28 ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ജിഎച്ച്എസ്എസിൽ (പ്ലസ്ടു വിഭാഗം) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1495248 മുതൽ 1495547 വരെയുള്ള ഉദ്യോഗാർഥികൾ കോഴിക്കോട് കൊടുവള്ളി കെഎംഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.
അഭിമുഖം
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് ജൂൺ 25, 26, 27 തീയതികളിൽ പിഎസ്‍സി വയനാട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,
എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
പ്രമാണപരിശോധന
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ പ്ലാനിങ് മാനേജ്മെന്റ് ആൻഡ് ഫീൽഡ് ഇന്ററാക്ഷൻ (കാറ്റഗറി നമ്പർ 378/2022), ലക്ചറർ ഇൻ എഡ്യൂക്കേഷണൽ ടെക്നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്മെന്റ് (കാറ്റഗറി നമ്പർ 366/2022), ലക്ചറർ ഇൻ ഹിന്ദി (കാറ്റഗറി നമ്പർ 353/2022) തസ്തികകളിലേക്ക് ജൂൺ 26 ന് രാവിലെ 10.30 നും ലക്ചറർ ഇൻ ഹിന്ദി (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 354/2022) തസ്തികയിലേക്ക് രാവിലെ 11നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജിആർ 2 എ വിഭാഗവുമായി ബന്ധപ്പെടണം
(0471 2546447).










0 comments