ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

psc
വെബ് ഡെസ്ക്

Published on Mar 11, 2026, 05:28 PM | 1 min read

തിരുവനന്തപുരം: കാസർകോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം മാര്‍ച്ച് 16നും ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നമ്പര്‍ 601/2024) തസ്തികയിലേക്കുളള ആദ്യഘട്ട അഭിമുഖം മാര്‍ച്ച് 17, 18 തീയതികളിലും പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസില്‍ വച്ച് നടത്തും. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭിക്കും.


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 469/2024) തസ്തികയിലേക്ക് മാര്‍ച്ച് 16, 17, 18, 25, 26, 27 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).


കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഫിസിക്സ് (സീനിയര്‍) (കാറ്റഗറി നമ്പര്‍ 507/2024) തസ്തികയിലേക്ക് മാര്‍ച്ച് 16, 17, 18 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥി കള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജി.ആര്‍.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).


ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 177/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം മാര്‍ച്ച് 18, 25 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസിലും കോഴിക്കോട്, എറണാകുളം ജില്ലാ/മേഖലാ ഓഫീസുകളിലും വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


വിവരണാത്മക പരീക്ഷ


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 191/2024) തസ്തികയിലേക്ക് മാര്‍ച്ച് 23ന് രാവിലെ 9.30 മുതല്‍ 11.50 വരെയും (പേപ്പര്‍ 1) ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 4.50 വരെയും (പേപ്പര്‍ 2) വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home