ബിരുദതല പ്രിലിംസ്: സിവില്‍ സര്‍വീസ് പരീക്ഷാർഥികൾക്കും പിഎസ്‍സി അവസരമൊരുക്കുന്നു

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‌സി) സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ ഏഴുതുന്ന ഉദ്യോഗാർഥികൾക്ക് ബിരുദതല പ്രിലിംസ് പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്ന് പിഎസ്‍സി.
മെയ് 25ന് സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷയ്ക്ക് വ്യത്യസ്ത ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കപ്പെട്ട് മെയ് 24ലെ പിഎസ്‍സി ബിരുദതല പ്രിലിംസ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കാണ് വീണ്ടും അവസരം നൽകുന്നത്. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന പക്ഷം ജൂണ്‍ 28ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഇവർക്ക് അവസരം നല്‍കുമെന്ന് പിഎസ്‍സി അറിയിച്ചു.
യുപിഎസ്‍സി- കെപിഎസ്‍സി പരീക്ഷകള്‍ക്ക് ഒരേ ജില്ലയില്‍ തന്നെ പരീക്ഷാകേന്ദ്രം അനുവദിച്ചവര്‍ക്ക് ഈ അവസരം ലഭിക്കുന്നതല്ല. ആവശ്യമായ രേഖകള്‍ സഹിതം 2025 മെയ് 26 മുതല്‍ 30 വരെ മെയ് 24ന് പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്ന പിഎസ്‍സി ജില്ലാ ഓഫീസുകളിലും തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിലും നേരിട്ടോ ചുമതലപ്പെടുത്തിയ വ്യക്തി മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരും നിശ്ചിത തീയിതിക്കുള്ളില്‍ പുതിയ അപേക്ഷ നല്‍കേണ്ടതാണ്.










0 comments