പാലക്കാട് യുപി, എൽപി സ്‌കൂള്‍ ടീച്ചര്‍; വിവിധ തസ്തികകളിലേക്ക് പിഎസ്‍സി അഭിമുഖം

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ 140/2024) തസ്തികയിലേക്ക് ഒക്‌ടോബര്‍ 22നും, എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ 288/2024) തസ്തികയിലേക്ക് ഒക്‌ടോബര്‍ 23 നും പിഎസ്‍സി പാലക്കാട് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
വ്യാവസായ വാണിജ്യ വകുപ്പില്‍ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 030/2024) തസ്തികയിലേക്ക് ഒക്‌ടോബര്‍ 22, 23, 24 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍8 വിഭാഗവുമായി ബന്ധപ്പെടണം (04712546440).
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 04/2024) തസ്തികയിലേക്ക് ഒക്‌ടോബര്‍ 22, 23, 24 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).
മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 404/2024) തസ്തികയിലേക്ക് ഒക്‌ടോബര്‍ 22ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് മൂന്ന് ദിവസം മുന്‍പ് വരെ അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (കേരള വാട്ടര്‍ അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാര്‍ക്കായി മാത്രം) (കാറ്റഗറി നമ്പര്‍ 317/2024) തസ്തികയിലേക്ക് ഒക്‌ടോബര്‍ 23, 24 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ എല്‍ആര്‍1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
ഒഎംആര്‍ പരീക്ഷ
എന്‍സിസി/സൈനികക്ഷേമം, കെടിഡിസി, ഫിനാന്‍സ് സെക്രട്ടേറിയേറ്റ്, വിവിധ കമ്പനി/ബോര്‍ഡുകള്‍ തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് എല്‍ഡി ടൈപ്പിസ്റ്റ്/കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍/ഇന്‍സ്ട്രക്ടര്‍(സ്റ്റെനോഗ്രാഫര്‍) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 138/2024, 177/2024, 178/2024, 179/2024, 247/2024, 376/2024, 434/2024, 456/2024, 483/2024, 521/2024, 522/2024, 546/2024, 598/2024, 655/2024, 658/2024, 701/2024, 019/2025, 106/2025, 107/2025 തുടങ്ങിയവ) തസ്തികയിലേക്ക് ഒക്‌ടോബര്‍ 22ന് രാവിലെ ഏഴ് മണി മുതല്‍ 8.50 വരെ
ഒഎംആര്‍ പരീക്ഷ നടത്തും.
ഗ്രൗണ്ട് വാട്ടര്‍ വകുപ്പില്‍ ജൂനിയര്‍ ജിയോഫിസിസ്റ്റ് (കാറ്റഗറി നമ്പര്‍ 468/2024) തസ്തികയിലേക്ക് 2025 ഒക്‌ടോബര്‍ 24 ന് രാവിലെ ഏഴ് മണി മുതല്‍ 8.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
വകുപ്പുതല സ്‌പെഷ്യല്‍ ടെസ്റ്റ്
ലീഗല്‍ അസിസ്റ്റന്റ്/കേരള ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് (സ്‌പെഷ്യല്‍ ടെസ്റ്റ്- സെപ്തംബര്‍ 2025)
വകുപ്പുതല പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12
രാത്രി 12 മണി വരെ. വിശദവിവരങ്ങള്‍ പിഎസ്‍സി വെബ്‌സൈറ്റില്‍ ലഭിക്കും.










0 comments