ad
Deshabhimani

ബിരുദം: വ്യത്യസ്ത കോഴ്സുകൾ

students
avatar
പ്രൊഫ. കെ പി ജയരാജന്‍

Published on Jun 04, 2025, 10:42 AM | 2 min read

ഴിഞ്ഞ ആഴ്‌ചയിൽ കേരള, കണ്ണൂർ, കലിക്കറ്റ്, മഹാത്മഗാന്ധി സർവകലാശാലകളിലെ കോഴ്സുകളാണ്‌ പരിചയപ്പെടുത്തിയത്. ഹയർ സെക്കൻഡറി വിജയികൾക്ക് ചേരാവുന്ന കേരളത്തിലെ മറ്റ് സർവകലാശാലകളും കോഴ്‌സുകളും.


സംസ്കൃത സർവകലാശാല


ബിഎ നാലുവർഷം: സംസ്കൃതം (സാഹിത്യം/വേദാന്തം/ വ്യാകരണം/ന്യായം/ ജനറൽ), സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, ഫിലോസഫി. ബിഎസ്ഡബ്ല്യൂ. ബിഎഫ്എ - നാലു വർഷം പെയിന്റിങ്/മ്യൂറൽ പെയിന്റിങ് /സ്കൾപ്ചർ) ജൂൺ 8 വരെ അപേക്ഷിക്കാം. 
വിവരങ്ങൾക്ക്:www.ssus.ac.in


മലയാളം സർവകലാശാല


ബി എ (മലയാളം), ബിഎസ്‌സി ( പരിസ്ഥിതി പഠനവും വികസന സാമ്പത്തിക ശാസ്ത്രവും). - നാലു വർഷം. ജൂൺ 11 വരെ ഓൺലൈനിൽ അപേക്ഷിക്കാം.വിവരങ്ങൾക്ക്: www.malayalamuniversity.edu.in


കേരള കലാമണ്ഡലം


ബിഎ -കഥകളി ( വടക്കൻ/ തെക്കൻ/ സംഗീതം/ചെണ്ട/ മദ്ദളം/ചുട്ടി), കൂടിയാട്ടം (ആൺകുട്ടികൾ/പെൺകുട്ടികൾ), മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം. സർവകലാശാല നടത്തുന്ന പരീക്ഷ വഴി പ്രവേശനം. അപേക്ഷ ജൂൺ 30 വരെ. വിവരങ്ങൾക്ക്:www.kalamandalam.org


കാർഷിക സർവകലാശാല


അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ബിഎസ്‌സി- എംഎസ്‌സി ( ബയോളജി/ മൈക്രോബയോളജി), രണ്ടു വർഷ ഡിപ്ലോമ ( റീട്ടെയ്ൽ മാനേജ്മെന്റ്‌/അഗ്രികൾചറൽ മെക്കനൈസേഷൻ) ഈ കോഴ്സുകൾക്ക് ജൂൺ 10 വരെയും ഓർഗാനിക് അഗ്രികൾച്ചർ/ അഗ്രികൾച്ചറൽ സയൻസസ് എന്നീ രണ്ട് ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 18 വരെയും അപേക്ഷിക്കാം. ബിഎസ്‌സി -അഗ്രികൾച്ചർ, ഫോറസ്ട്രി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി, ബിടെക് (അഗ്രി. എൻജിനിയറിങ്/ ഫുഡ് ടെക്നോളജി ) തുടങ്ങിയവയുടെ പ്രവേശനം നീറ്റ് / കീം എന്നിവ വഴിയും. വിവരങ്ങൾക്ക്:www.kau.in


കുസാറ്റ്‌


ബിടെക് സിവിൽ/കംപ്യൂട്ടർ സയൻസ്/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഐ ടി/ മെക്കാനിക്കൽ/മറൈൻ/നാവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്/ പോളിമർ സയൻസ്/ സേഫ്റ്റി ആൻഡ് ഫയർ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ. അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി : (ഫോട്ടോണിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബയോളജിക്കൽ സയൻസസ്, കംപ്യൂട്ടർ സയൻസ് (എഐ& ഡാറ്റ സയൻസ്) ബിസിനസ് പ്രോസസ്സ് ആൻഡ് ഡാറ്റ അനലിറ്റിക്സ് (ബി വോക് ). ബിടെക് മറൈൻ എൻജിനിയറിങ് പ്രവേശനം ഇന്ത്യൻമാരിടൈം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ വഴി. മറ്റ് എല്ലാ കോഴ്സുകളുടെയും പ്രവേശനം കുസാറ്റ് പരീക്ഷയിലൂടെ. അപേക്ഷാ സമയം കഴിഞ്ഞു. വിവരങ്ങൾക്ക്:www.cusat.ac.in


കേരള കേന്ദ്ര സർവകലാശാല


ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം: ബിഎഡ് (സുവോളജി/ ഫിസിക്സ്/ ഇംഗ്ലീഷ്/ഇക്കണോമിക്സ്/ ബികോം), ബിഎ (ഇന്റർനാഷണൽ റിലേഷൻസ്). എൻടിഎയുടെ അതത് പ്രവേശന പരീക്ഷാ ഫലത്തിനുശേഷം കേന്ദ്ര സർവകലാശാലയിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്:www.cukerala.ac.in


കേരള ആരോഗ്യ സർവകലാശാല


നീറ്റ് വഴിയല്ലാതെയുള്ള കോഴ്സുകൾ: ബിഎസ്‌സി ( മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോകെമിസ്ട്രി/ ഡയാലിസ് ടെക്നോളജി/ മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി/ മെഡിക്കൽ ഇമേജിങ് ടെക്നോളജി/ പെർഫ്യൂഷൻ ടെക്നോളജി/ ന്യൂറോ ടെക്നോളജി/ ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജി/ എമർജൻസി മെഡിക്കൽ ടെക്നോളജി/ ബിപിടി, ബിഎഎസ്എൽപി, ബിഒടി, ബിസിവിടി, നഴ്സിങ് (ആയുർവേദ), ബിഫാം (ആയുർവേദ). പ്രവേശനം കോഴ്സുകളുള്ള സ്ഥാപനങ്ങൾ/ എൽബിഎസ് എന്നിവ നടത്തുന്ന പരീക്ഷയിലൂടെ. വിവരങ്ങൾക്ക്:www.kuhs.ac.in


മറ്റ് സർവകലാശാലകൾ


കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ലാറ്ററൽ എൻട്രി വഴിയുള്ള കോഴ്സുകൾ ഒഴിച്ച് ബാക്കിയുള്ള എല്ലാ കോഴ്സുകളിലേക്കുള്ള പ്രവേശനം കീം വഴിയാണ്. കുഫോസിൽ ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബിഎസ്‌സി ( അക്വാകൾചർ ), ബി ടെക് ( ഫുഡ് ടെക്നോളജി) എന്നീ കോഴ്സുകളിൽ നീറ്റ്/ കീം വഴി പ്രവേശനം കേരള വെറ്ററിനറി സർവകലാശാലയിലെ ബിവിഎസ്‌സി ആൻഡ് എഎച്ച്, ബിഎസ്‌സി ( പൗൾട്രി പ്രൊഡക്ഷൻ ), ബിടെക് ( ഡെയറി ടെക്നോളജി ) എന്നീ കോഴ്സുകൾക്ക് നീറ്റ്/ കീം വഴി പ്രവേശനം. ചില ഡിപ്ലോമ കോഴ്സുകൾക്ക് നേരിട്ട് ചേരാം. ന്യൂവാൽസിൽ ക്ലാറ്റ് വഴി ബിഎഎൽഎൽബി അഞ്ചു വർഷ കോഴ്സിന് ചേരാം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home