ad
Deshabhimani

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ബിരുദ പ്രോഗ്രാമുകൾ

tiss
avatar
ഡോ. കെ ആർ 
രാജേഷ് ബാബു

Published on Jul 15, 2026, 01:41 PM | 1 min read

സാമൂഹ്യശാസ്ത്ര പഠനത്തിനു പ്രശസ്തമായ സ്ഥാപനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


പ്രോഗ്രാമുകൾ


ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു): നാലുവർഷം. തുൾജാപുർ ക്യാമ്പസ് (40 സീറ്റ്), മുംബൈ ക്യാമ്പസ്‌ (30 സീറ്റ്). ബിഎഇൻ സോഷ്യൽ സയൻസസിൽ (ബിഎഎസ്എസ്): നാലു വർഷം. തുൾജാപുർ ക്യാമ്പസ് (40 സീറ്റ്), ഗുവാഹത്തി ക്യാമ്പസ് ( 50 സീറ്റ്). ബാച്ചിലർ ഓഫ് സയൻസ് ഇൻ അനലിറ്റിക്സ് ആൻഡ് സസ്റ്റൈനബിലിറ്റി സ്റ്റഡീസ് (ബിഎസ്): നാലുവർഷം. മുംബൈ ക്യാമ്പസ് (30 സീറ്റ്)


യോഗ്യത


​അംഗീകൃത ബോർഡിൽനിന്ന് ഏതെങ്കിലും വിഷയ വിഭാഗത്തിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് പരീക്ഷ വിജയിച്ചിരിക്കണം. ഇന്റർനാഷണൽ ബാക്കലൗറിയേറ്റ് (ഐബി) ഡിപ്ലോമ കോഴ്‌സ് പഠിച്ചവരും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ലഭ്യമാകുന്നവരുമായ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് അന്തിമ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.


പ്രവേശനം


ബിരുദ പ്രോഗ്രാമിലേക്കുള്ള പ്രവേശനം, എൻടിഎ നടത്തുന്ന സിയുഇടി (യുജി) 2026 സ്കോർ അനുസരിച്ചായിരിക്കും. ഒരു വിദ്യാർഥിക്ക് മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനുമുള്ള ഫീസ് ഒരൊറ്റ ഓൺലൈൻ അപേക്ഷാ ഫോമിലൂടെ അടക്കണം. പ്രവേശനം പൂർത്തിയായശേഷം കോഴ്സുകളിൽ മാറ്റം അനുവദിക്കില്ല. അപേക്ഷ ഓൺലൈനിൽ നൽകേണ്ട അവസാന തീയതി ജൂലൈ 17. വിവരങ്ങൾക്ക്‌: http://admissions.tiss.ac.in. ഫോൺ: 91-22-25525252.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home