ad
Deshabhimani

ബിരുദ, ബിരുദാനന്തര പഠനം ഓൺലൈനിൽ

mg university
avatar
ഡോ. കെ ആർ 
രാജേഷ് ബാബു

Published on Aug 14, 2026, 02:41 PM | 2 min read

മഹാത്മാഗാന്ധി, കലിക്കറ്റ്‌ സര്‍വകലാശാലകളുടെകീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ്‌ ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ മുഖേന നടത്തുന്ന ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.


കലിക്കറ്റ്‌ സര്‍വകലാശാല


അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 5 വരെ നൽകണം. കോഴ്സുകള്‍ രണ്ട് സ്കീമായാണ് നടത്തുന്നത്. സ്കീം എ പ്രകാരം ക്ലാസ് ഓണ്‍ലൈനായി പങ്കെടുക്കാനും പരീക്ഷ ഓഫ് ലൈനായി അഫിലിയറ്റ് കോളേജിലോ വിദൂര പഠന കേന്ദ്രങ്ങളിലോ എഴുതാനും അവസരം ലഭിക്കും. സ്കീം ബി പൂര്‍ണമായും ക്ലാസും പരീക്ഷയും ഓണ്‍ലൈനായിരിക്കും.


ബിരുദ കോഴ്സുകള്‍: ബിഎ സോഷ്യോളജി (ഓണേര്‍സ്), ബിഎ ഹിസ്റ്ററി. (ഓണേര്‍സ്). നാലു വര്‍ഷമാണ്‌ (8 സെമസ്റ്റര്‍) കാലാവധി. മൂന്ന് വര്‍ഷം കഴിഞ്ഞ്‌ എക്സിറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. 12–ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത പാസായവര്‍ക്ക് അപേക്ഷിക്കാം.

പിജി കോഴ്സുകള്‍: എംഎ ഇക്കണോമിക്സ്‌: യോഗ്യത – 50% മാര്‍ക്കോടെ ഇക്കണോമിക്സ്‌, ഫോറിന്‍ട്രേഡ്, ഡവലപ്പ്മെന്റ്‌ ഇക്കണോമിക്സ്‌, ഇക്കണോമിക്സ്‌ വിത്ത്‌ ഇസ്ലാമിക്‌ ഫിനാന്‍സ്, ഇക്കണോമെട്രിക്സ് ആന്‍ഡ്‌ ഡാറ്റ മാനേജ്‌മെന്റ്‌ എന്നിവയില്‍ ബിഎ ഡിഗ്രി അല്ലെങ്കില്‍ 70% മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്സ്‌, മാത്ത്മാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിഎസ്‌സി ഡിഗ്രി അല്ലെങ്കില്‍ 60% മാര്‍ക്കോടെ ബികോം ഡിഗ്രി. എംഎ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയ്ക്ക് 50% മാര്‍ക്കോടെ ഏതെങ്കിലും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എംഎ അറബിക്: യോഗ്യത 50% മാര്‍ക്കോടെ അറബിക് ഫങ്‌ഷണല്‍ അറബിക്, അഫ്‌സല്‍ ഉല്‍ ഉലമ എന്നിവയില്‍ ബിഎ ഡിഗ്രി അല്ലെങ്കില്‍ അറബിക് ഒരു പ്രധാന വിഷയമായി ബിഎ/ ബിഎസ്‌സി ഡിഗ്രി. എംകോം ഫിനാന്‍സ്: യോഗ്യത 45% മാര്‍ക്കോടെ ബികോം, ബിബിഎ, ബിബിഎം, ബിബിഎസ് ഡിഗ്രി. രണ്ട് വര്‍ഷമാണ്‌ (4 സെമസ്റ്റര്‍) കാലാവധി. വിവരങ്ങൾക്ക്‌: www.cdoe.uoc.ac.in


​മഹാത്മാഗാന്ധി സര്‍വകലാശാല


​അപേക്ഷ ഓണ്‍ലൈനായി ആഗസ്ത് 30 വരെ നൽകാം. ക്ലാസുകളും പരീക്ഷകളും പൂര്‍ണമായും ഓണ്‍ലൈനിൽ. ബിരുദകോഴ്സുകള്‍: കാലാവധി നാലുവര്‍ഷം (8 സെമസ്റ്റര്‍). ബിബിഎ (ഓണേഴ്‌സ്‌): യോഗ്യത 12–ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്‌സ്‌): യോഗ്യത 12–ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. ബികോം (ഓണേഴ്‌സ്‌): യോഗ്യത ബുക്ക്‌ കീപിങ്‌, അക്ക‍ൗണ്ടിങ്‌ എന്നീ വിഷയങ്ങളോടെ 12–ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ 12–ാം ക്ലാസില്‍ മാനേജ്‌മെന്റ്‌, മാത്തമാറ്റിക്സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഇക്കണോമിക്സ്‌, കൊമേഴ്സ്‌ എന്നിവയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം.


പിജി കോഴ്സുകള്‍: കാലാവധി രണ്ട് വര്‍ഷം (4 സെമസ്റ്റര്‍). എംബിഎ: കോഴ്സിന്‌ ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌, ഫിനാന്‍സ്, മാര്‍ക്കറ്റിങ്‌ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്. ഏതെങ്കിലും വിഷയത്തിലുള്ള കുറഞ്ഞത് 3 വര്‍ഷത്തെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എംഎ ഇക്കണോമിക്സ്‌: -യോഗ്യത -ഇക്കണോമിക്സ്‌, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കോപ്പറേഷന്‍ ആന്‍ഡ്‌ ബാങ്കിങ്‌ എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എംകോം (ഫിനാന്‍സ് ആന്‍ഡ്‌ ടാക്സേഷന്‍): യോഗ്യത ബികോം/ ബിബിഎ/ ബിബിഎം അല്ലെങ്കില്‍ തത്തുല്യ ബിരുദം. എംഎ ഇംഗ്ലീഷ്: യോഗ്യത – ഇംഗ്ലീഷില്‍ 40% മാര്‍ക്കോടെയും മറ്റ് വിഷയങ്ങളില്‍ 50% മാര്‍ക്കോടെയും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: www.cdoe.mgu.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home