ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; എംബിഎ, എംസിഎ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കൊല്ലം : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 2026 വർഷത്തെ എംബിഎ, എംസിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. എൽബിഎസ് സെന്റർ വഴിയാണ് അപേക്ഷ ക്ഷണിച്ചത്. പൊതുവിഭാഗത്തിനും എസ്ഇബിസി വിഭാഗത്തിനും 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ ഒഴികെ ഉള്ളവർ) വിഭാഗത്തിനും 500 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ) വിഭാഗത്തിന് അപേക്ഷാ ഫീസില്ല.
ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷകർ യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560327, 2560361, 2560362.










0 comments