print edition സെക്യൂരിറ്റീസ് മാർക്കറ്റ്: 9 പ്രോഗ്രാമുകൾ, ഇപ്പോൾ അപേക്ഷിക്കാം

പ്രൊഫ. കെ പി ജയരാജൻ
Published on Mar 11, 2026, 12:04 PM | 2 min read
ഫിനാൻസ് പ്രൊഫണലുകളെ തയ്യാറാക്കുന്ന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സെക്യൂരിറ്റി മാർക്കറ്റുകൾ, ഓഹരി വിപണി, മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങിയവയുടെ വിവിധ വശങ്ങളിൽ പ്രാവീണ്യം നേടുന്ന പഠന പ്രോഗ്രാമുകളാണ് ഇവ. നവി മുംബൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സി (NISM) ൽ വിവിധ കോഴ്സുകൾക്ക് പഠിക്കാം. ഇവയിൽ റെസിഡൻഷ്യൽ പ്രോഗ്രാമുകളും വാരാന്ത്യങ്ങളിൽ ഓൺലൈൻ മോഡിൽ ഉള്ളവയും നേരിട്ടും ഓൺലൈൻ ക്ലാസുകളും ഉൾപ്പെടുത്തി ഹൈബ്രിഡ് രീതിയിലുള്ള കോഴ്സുകളും ഉണ്ട്.
കോഴ്സുകൾ
പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (സെക്യൂരിറ്റി മാർക്കറ്റ്സ്) പിജിഡിഎം (എസ്എം): ദൈർഘ്യം രണ്ട് വർഷം. അംഗീകൃത സർവകലാശാലയിൽനിന്നും ഏത് വിഷയത്തിലും 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ക്യാറ്റ്/ തത്തുല്യം പ്രവേശന യോഗ്യതാ പരീക്ഷകളുടെ സാധുവായ സ്കോർ വേണം. ക്ലാസുകൾ ആരംഭിക്കുന്ന ജൂലൈ 13നകം പരീക്ഷാഫലം ഹാജരാക്കാൻ കഴിയുമെങ്കിൽ ഇപ്പോൾ അവസാന വർഷം പഠിക്കുന്നവർക്കും അവസരമുണ്ട്. അപേക്ഷ മാർച്ച് 23 വരെ ഓൺലൈനിൽ നൽകാം.
എൽഎൽഎം (ഇൻവസ്റ്റ്മെന്റ് & സെക്യൂരിറ്റീസ് ലോസ്): മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫുൾ ടൈം പഠന പ്രോഗ്രാം. അപേക്ഷകർ മൂന്നുവർഷ എൽഎൽബി 50 ശതമാനം മാർക്കിൽ കുറയാതെ ജയിച്ചിരിക്കണം. സ്ഥാപനം നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടണം.
പിജി പ്രോഗ്രാം ഇൻ ഇൻവെസ്റ്റ്മെന്റ്‌സ് & സെക്യൂരിറ്റി മാർക്കറ്റ്സ്: ദൈർഘ്യം ഒരു വർഷം. ഈ മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
പിജി സർട്ടിഫിക്കറ്റ് ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്സ്: ഒമ്പത് മാസം ക്ലാസുകൾ. മൂന്നു മാസം ബാങ്കിൽ പരിശീലനം. 55 ശതമാനം മാർക്കുള്ള ബിരുദധാരികൾക്ക് അവസരം. മുകളിൽ പറഞ്ഞ മൂന്നു കോഴ്സുകൾക്കും ഏപ്രിൽ 3 വരെ അപേക്ഷിക്കാം.
ഓൺലൈൻ, നോൺ റസിഡൻഷ്യൽ കോഴ്സുകൾ
പിജി പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ് (പോർട്ട്ഫോളിയോ മാനേജ്മെന്റ്/ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി/ റിസർച്ച് അനാലിസിസ്): ക്ലാസ് റൂം പഠനവും ഓൺലൈനായും ഹൈബ്രിഡ് മോഡിൽ വാരാന്ത്യങ്ങളിൽ 15 മാസത്തെ പഠനം. അപേക്ഷ മാർച്ച് 23 നകം.
പിജി പ്രോഗ്രാം ഇൻ ഫിനാഷ്യൽ പ്ലാനിങ്: വാരാന്ത്യങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ഒരു വർഷം. അപേക്ഷ മാർച്ച് 20 വരെ.
പിജി സർട്ടിഫിക്കറ്റ് ഇൻ ഫിൻടെക്: ഓൺലൈൻ ക്ലാസുകൾ 10 മാസം .അപേക്ഷ മാർച്ച് 15 വരെ.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഡാറ്റ സയൻസ് (ബേസിക് ): ഓൺലൈൻ ക്ലാസുകൾ 6 മാസം. മാത്തമാറ്റിക്സ് വിഷയം പഠിച്ച് പന്ത്രണ്ടാം ക്ലാസിലും ബിരുദത്തിനും 50 ശതമാനം മാർക്കുള്ളവർക്ക് അർഹത. ജൂലൈ 7 വരെ അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഡാറ്റ സയൻസ് (അഡ്വാൻസ്): എട്ട് മാസം ഓൺലൈനായി പഠനം. ബിരുദം 50 ശതമാനം/ ഡാറ്റ സയൻസ് ബേസിക് പാസായവർക്ക് അർഹത. മാർച്ച് 25നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.nism.ac.in/long-term-programs , ഫോൺ: 8268002412 ഇ മെയിൽ: [email protected], [email protected]










0 comments