print edition സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് അക്കാദമി; ശാസ്ത്ര, എൻജിനിയറിങ് വിഷയങ്ങളില്‍ ഗവേഷണം

ഡോ. രാജേഷ് ബാബു കെ ആർ
Published on Mar 19, 2026, 12:30 PM | 2 min read
അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (AcSIR) 78 ഗവേഷണ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ദേശീയപ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്. ഇവിടെയുള്ള കോഴ്‌സുകളെപ്പറ്റി:
പിഎച്ച്ഡി
ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ സയന്‍സ്.
യോഗ്യത: മൂന്നുവർഷ/ആറ് -സെമസ്റ്റർ ബാച്ചിലേഴ്‌സ് ഡിഗ്രിക്കുശേഷം രണ്ടുവർഷ/നാല് -സെമസ്റ്റർ ശാസ്ത്രവിഷയത്തില്‍ ബിരുദാനന്തര ബിരുദം. കുറഞ്ഞത് 55 ശതമാനം മാർക്കുകൾ / തത്തുല്യ ഗ്രേഡ് നേടിയിരിക്കണം അല്ലെങ്കില്‍ 75 ശതമാനം മാര്‍ക്കോടെയുള്ള നാലുവർഷം/എട്ട് സെമസ്റ്റർ ബാച്ചിലേഴ്സ് ഡിഗ്രി. അപേക്ഷകന് സിഎസ്ഐആര്‍, ഐസിഎംആര്‍, യുജിസി, ഇന്‍സ്പയര്‍, ആര്‍ജിഎന്‍എഫ് തുടങ്ങിയ ഏജൻസിയുടെ ദേശീയതലത്തിലുള്ള ഫെലോഷിപ് ഉണ്ടായിരിക്കണം.
പിഎച്ച്ഡി (മെഡിക്കൽ റിസർച്ച്)
ഇന്ത്യൻ മെഡിക്കൽ കമീഷൻ അംഗീകരിച്ച മെഡിക്കൽ കോളേജിൽനിന്നുള്ള ഡോക്ടർ ഓഫ് മെഡിസിൻ (ഡിഎം), മാസ്റ്റർ ഓഫ് സിറർജിയ (എംസിഎച്ച്), ഡോക്ടർ ഓഫ് മെഡിസിൻ (എംഡി), മാസ്റ്റർ ഓഫ് സർജറി (എംഎസ്), സയന്‍സ് / പബ്ലിക് ഹെല്‍ത്ത്, ജനസംഖ്യ പഠനങ്ങൾ, സാമൂഹിക വൈദ്യശാസ്ത്രം, ആരോഗ്യസംരക്ഷണം, മാനവശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമൂഹികപ്രവർത്തനം, ഗണിതശാസ്ത്രം, സാമ്പത്തികശാസ്‌ത്രം, ബയോസ്റ്റാറ്റിസ്റ്റിക്സ്, ജനസംഖ്യാശാസ്ത്രം എന്നിവയില്‍ പിജി, എംസിഎ/ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്), എംബിബിഎസ്, ബിഡിഎസ്, എംഡിഎസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് സിഎസ്ഐആര്‍, ഐസിഎംആര്‍, യുജിസി, ഇന്‍സ്പയര്‍, ആര്‍ജിഎന്‍എഫ് തുടങ്ങിയ ഏതെങ്കിലും ഫണ്ടിങ് ഏജൻസിയുടെ ഫെലോഷിപ് ഉണ്ടായിരിക്കണം.
പിഎച്ച്ഡി (എൻജിനിയറിങ്)
യോഗ്യത: മൂന്നു-വർഷ/ ആറ് -സെമസ്റ്റർ ബാച്ചിലേഴ്‌സ് ഡിഗ്രിക്കുശേഷം രണ്ടുവർഷ/നാല് -സെമസ്റ്റർ എൻജിനിയറിങ് ബിരുദാനന്തര ബിരുദം. കുറഞ്ഞത് 55 ശതമാനം മാർക്കുകൾ / തത്തുല്യ ഗ്രേഡ് നേടിയിരിക്കണം അല്ലെങ്കില്‍ 75 ശതമാനം മാര്‍ക്കോടെയുള്ള നാലുവർഷം/ എട്ട് സെമസ്റ്റർ എൻജിനിയറിങ് ബാച്ചിലേഴ്സ് ഡിഗ്രി. അപേക്ഷകന് സിഎസ്ഐആര്‍, ഐസിഎംആര്‍, യുജിസി, ഇന്‍സ്പയര്‍, ആര്‍ജിഎന്‍എഫ് തുടങ്ങിയ ഏതെങ്കിലും ഫണ്ടിങ് ഏജൻസിയുടെ ദേശീയതലത്തിലുള്ള ഫെലോഷിപ് ഉണ്ടായിരിക്കണം.
ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാം (എംടെക് + പിഎച്ച്ഡി)
55 ശതമാനം മാര്‍ക്കോടെയുള്ള നാലുവർഷം/എട്ട് സെമസ്റ്റർ എൻജിനിയറിങ് ബാച്ചിലേഴ്സ് ഡിഗ്രി. സിഎസ്ഐആര്‍, ഐസിഎംആര്‍, യുജിസി, ഇന്‍സ്പയര്‍, ആര്‍ജിഎന്‍എഫ് തുടങ്ങിയ ഏതെങ്കിലും ഫണ്ടിങ് ഏജൻസിയുടെ ദേശീയതലത്തിലുള്ള ഫെലോഷിപ് ഉണ്ടായിരിക്കണം. ഗേറ്റ് സ്കോര്‍ നേടിയിരിക്കണം.
എംടെക്
55 ശതമാനം മാര്‍ക്കോടെയുള്ള നാലുവർഷം/ എട്ട് സെമസ്റ്റർ എൻജിനിയറിങ് ബാച്ചിലേഴ്സ് ഡിഗ്രി. അപേക്ഷകന്‍ ഗേറ്റ് സ്കോര്‍ നേടിയിരിക്കണം.
അപേക്ഷ ഏപ്രിൽ 14 വരെ
അപേക്ഷ ഓൺലൈനിൽ ഏപ്രിൽ 14നകം സമർപ്പിക്കണം. വിവരങ്ങൾക്ക്: www.ac sir.re.in/admissiins.









0 comments