ad
Deshabhimani

print edition ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിജി, പിഎച്ച്ഡി
 പ്രോഗ്രാമുകൾ

student
വെബ് ഡെസ്ക്

Published on Mar 19, 2026, 01:02 PM | 1 min read

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിവിധ പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷിക്കേണ്ട സമയമാണിത്‌. പിജി/പിഎച്ച്ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് മാർച്ച് 23 വരെയും എക്സ്റ്റേണൽ റിസർച്ച് പ്രോഗ്രാമിന് 31 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.


എൻജിനിയറിങ് പിജി


എംടെക്കിന് 18 വിഷയങ്ങളിൽ സ്പെഷ്യാലിറ്റികളുണ്ട്. ഇവ കൂടാതെ മാസ്റ്റർ ഓഫ് മാനേജ്മെന്റ്‌/എംഡിസ് എന്നീ പ്രോഗ്രാമുകളുമുണ്ട്. ഫിസിക്സ്/ ഇലക്ട്രോണിക്സ് എംഎസ്‌സി ജയിച്ചവർക്കും അപേക്ഷ അർഹതയുണ്ട്. ഗേറ്റ് സ്കോർ പരിഗണിച്ചാണ് മിക്ക പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം. മാസ്റ്റർ ഓഫ് മാനേജ്മെന്റിന് ക്യാറ്റ്/ തത്തുല്യം സ്കോറും എംഡിസിന് സീഡ്/ തത്തുല്യം സ്കോറും കണക്കിലെടുക്കും.


സയൻസ് പിജി


കെമിക്കൽ സയൻസ്/ലൈഫ് സയൻസ്/ഫിസിക്സ് എന്നിവയിൽ എംഎസ്‌സിക്ക് ചേരാം. പ്രവേശനം ഗേറ്റ്/ ജാം/ജെസ്റ്റ് എന്നിവയിലെ സ്കോർ പരിഗണിച്ച്.


ഗവേഷണ പ്രോഗ്രാമുകൾ


പിഎച്ച്ഡി/ഇന്റഗ്രേറ്റഡ് പിഎച്ച്ഡി/എംടെക് റിസർച്ച്‌ എന്നിവയാണ് ഗവേഷണ പ്രോഗ്രാമുകൾ. ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്/ഹൈ എനർജി ഫിസിക്സ്/ ഇക്കോളജിക്കൽ സയൻസസ്/ ഇൻഓർഗാനിക് ആൻഡ്‌ ഫിസിക്കൽ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ബയോകെമിസ്ട്രി/ മൈക്രോബയോളജി ആൻഡ് സെൽ ബയോളജി/ മോളിക്യുലാർ ബയോഫിസിക്സ്/ഡെവലപ്മെന്റൽ ബയോളജി ആൻഡ് ജനറ്റിക്സ്/ഓർഗാനിക് കെമിസ്ട്രി/ഫിസിക്സ് ആൻഡ് സോളിഡ് സ്റ്റേറ്റ് ആൻഡ്‌ സ്ട്രക്ചറൽ കെമിസ്ട്രി/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സ്/ ന്യൂറോ സയൻസസ് /പബ്ലിക് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്ഡിക്ക് അവസരമുണ്ട്.


കൂടാതെ എംടെക് റിസർച്ച് ആൻഡ് പിഎച്ച്ഡി ഇൻ എൻജിനിയറിങ് എന്ന പ്രോഗ്രാമനുസരിച്ച് വ്യത്യസ്ത വിഷയങ്ങൾ തെരഞ്ഞെടുക്കാം. നെറ്റ്/ജെആർഎഫ്/ഗേറ്റ് യോഗ്യതയുള്ള ബിടെക്/പിജി ബിരുദമുള്ളവർക്ക് അർഹത.

ഫിസിക്കൽ/ കെമിക്കൽ/മാത്തമാറ്റിക്കൽ/ബയോളജിക്കൽ സയൻസസ് എന്നിവയിലാണ് ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകൾ. ജാം/ജെസ്റ്റ് എന്നിവയിലെ സ്കോർ വേണം.


കോളേജ്‌ അധ്യാപകർ/വ്യവസായ സ്ഥാപനങ്ങളിലുള്ളവർ എന്നിവർക്കായുള്ള എക്സ്റ്റേണൽ രജിസ്ട്രേഷൻ പിഎച്ച്ഡി/എംടെക് റിസർച്ച് പ്രോഗ്രാമുകളുമുണ്ട്. രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം നെറ്റ്/ജെആർഎഫ്/ഗേറ്റ് എന്നിവ പരിഗണിക്കും. വിവരങ്ങൾക്ക്: https://admissi ons.iisc.ac.in, www.iisc.ac.in ഫോ ൺ: 080/22932228.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home