ad
Deshabhimani

print edition നിപർ ജെഇഇ 2026: ജൂൺ 13ന് പരീക്ഷ, മെയ് 16 വരെ അപേക്ഷിക്കാം

Niper JEE
വെബ് ഡെസ്ക്

Published on Apr 22, 2026, 12:45 AM | 2 min read

ഫാർമസി മേഖലയിലെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (NIPER-) പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി പ്രവേശനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ നടത്തുന്ന നിപർ ജോയിന്റ്‌ എൻട്രൻസ് എക്സാമിനേഷൻ (NIPER JEE 2026) വഴിയാണ് പ്രവേശനം. കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് മൊഹാലി, അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. നിപർ മൊഹാലിക്കാണ് പ്രവേശനപരീക്ഷയുടെ ചുമതല. മെയ് 16ന്‌ രാത്രി 11.50 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂൺ 13ന് പരീക്ഷ നടക്കും. വിവിധ സ്പെഷ്യലൈസേഷനുകളിലുള്ള പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അവസരമുണ്ട്.


പിജി പ്രോഗ്രാമുകൾ


എംഫാം

ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമുലേഷൻസ്), ഫാർമസി പ്രാക്ടീസ്, ക്ലിനിക്കൽ റിസർച്ച്.

എംഎസ് (ഫാം)

​മെഡിസിനൽ കെമിസ്ട്രി, നാച്വറൽ പ്രോഡക്ട്സ്, ട്രഡീഷണൽ മെഡിസിൻ, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, റെഗുലേറ്ററി ടോക്സിക്കോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോ ഇൻഫോർമാറ്റിക്സ്, റെഗുലേറ്ററി അഫയേഴ്സ്, ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി സയൻസസ്.

എംടെക്

​ബയോടെക്നോളജി / ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ബയോടെക്നോളജി), ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (പ്രോസസ് കെമിസ്ട്രി)/ മെഡിസിനൽ കെമിസ്ട്രി), മെഡിക്കൽ ഡിവൈസസ്, ബയോ ഫാർമസ്യൂട്ടിക്കൽസ്.

എംബിഎ (ഫാം)

ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്.

​​

യോഗ്യത


​അപേക്ഷകർ നെറ്റ് / ജിപാറ്റ് / ഗേറ്റ് /സമാന ദേശീയ ഫെലോഷിപ് ടെസ്റ്റ്‌ ‌സ്കോർ നേടിയിരിക്കണം. യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്കോ 6.75 /10 ഗ്രേഡ് പോയിന്റ്‌ ആവറേജോ ലഭിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55 ശതമാനം അല്ലെങ്കിൽ 6.25 ഗ്രേഡ് പോയിന്റ്‌ ആവറേജോ മതി. ഭിന്നശേഷിക്കാർക്ക് 50 ശതമാനം / 5.75 ഗ്രേഡ് പോയിന്റ്‌ ആവറേജും. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. എംബിബിഎസ്, വെറ്ററിനറി, ആയുർവേദ, ഡെന്റൽ ബിരുദധാരികൾക്ക്‌ ദേശീയ ഫെലോഷിപ് ‌സ്കോർ വേണമെന്നില്ല.


​​കംപ്യൂട്ടർ അധിഷ്ഠിത 
പരീക്ഷ


​200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള രണ്ടരമണിക്കൂർ പരീക്ഷ. പൊതുവായ പരീക്ഷയാണ്. രണ്ട് സെക്ഷനുകളുണ്ട്. സെക്ഷൻ എ യിൽ ജനറൽ ഇംഗ്ലീഷ്, ആപ്റ്റിറ്റ്യൂഡ്, റീസണിങ്, ജനറൽ നോളജ് എന്നിവ വിലയിരുത്തുന്ന 80 ചോദ്യങ്ങൾ. സെക്ഷൻ ബി യിൽ ബിഫാം സിലബസിൽനിന്ന് 120 ചോദ്യങ്ങൾ. തെറ്റുത്തരത്തിന് മാർക്ക് കുറയും. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു അടക്കം 21 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം. എംബിഎ (ഫാം) പ്രോഗ്രാമിന്റെ പ്രവേശനം പരീക്ഷാ സ്‌കോറിനോടൊപ്പം ഗ്രൂപ്പ് ഡിസ്കഷൻ / പേഴ്സണൽ ഇന്റർവ്യൂ സ്‌കോറും പരിഗണിച്ചാണ്.


പിഎച്ച്ഡി


​കെമിക്കൽ / ബയോളജിക്കൽ / ഫാർമസ്യൂട്ടിക്കൽ സയൻസ് ശാഖകളിൽ പിഎച്ച്ഡി പ്രോഗ്രാമുകൾ ലഭ്യമാണ്. ഓരോ സയൻസ് ശാഖയിലും വിവിധ സ്പെഷ്യലൈസേഷനുകളുണ്ട്. അപേക്ഷകർക്ക് യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്കോ 6.75/10 സിജിപിഎയോ ലഭിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55 ശതമാനം / 6.25 സിജിപിഎ മതി. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. ജിപാറ്റ് / ഗേറ്റ് / നെറ്റ് /സമാന ദേശീയ ഫെലോഷിപ് ടെസ്റ്റ്‌ സ്കോർ നേടിയിരിക്കണം.


എംഡി, എംവിഎസ്‌സി, എംഡിഎസ്, ഫാംഡി ബിരുദക്കാർക്ക് ദേശീയ ഫെലോഷിപ് ‌സ്കോർ ആവശ്യമില്ല. രണ്ടരമണിക്കൂർ പരീക്ഷയിൽ കെമിക്കൽ / ബയോളജിക്കൽ / ഫാർമസ്യൂട്ടിക്കൽ വിഭാഗങ്ങൾക്ക് പ്രത്യേകം ചോദ്യപേപ്പറുകളുണ്ടാകും. 5000 രൂപയാണ് പരീക്ഷാഫീസ്. പട്ടികവിഭാഗക്കാർക്ക് 2500 രൂപ മതി. പരീക്ഷയിൽ യോഗ്യത നേടുന്നവർ ഇന്റർവ്യൂവിനും കൗൺസലിങ്ങിനും ഗുവാഹത്തിയിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്‌: niper. gov.in ഫോൺ: 0172 2292000



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home