ad
Deshabhimani

എംസിഎ പഠനത്തിന് നിംസെറ്റ്; ഇപ്പോള്‍ അപേക്ഷിക്കാം

job

എ ഐ പ്രതീകാത്മക ചിത്രം

avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Mar 11, 2026, 12:20 PM | 1 min read

എന്‍ഐടി എംസിഎ കോമൺ എൻട്രൻസ് ടെസ്റ്റ് 2026 (NIMCET 2026) ഇപ്പോള്‍ അപേക്ഷിക്കാം. 11 എന്‍ഐടികളിലെയും രണ്ട്‌ ഐഐഐടികളിലെയും മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യ പരീക്ഷയാണിത്‌. മെയ് ഒന്ന് വൈകിട്ട്‌ അഞ്ച് വരെ ഓൺലൈനിൽ അപേക്ഷ അർപ്പിക്കാം

സ്ഥാപനങ്ങൾ


അഗർത്തല,അലഹബാദ്,ഭോപാൽ,ഡൽഹി,ജംഷെഡ്പൂർ,കുരുക്ഷേത്ര,മേഘാലയ, റായ്പൂർ, തിരുച്ചിറപ്പള്ളി, വാറംഗൽ ,പാറ്റ്ന എന്നീ എൻഐടികളിലും ഭോപ്പാൽ,വഡോദര എന്നീ ഐഐഐടികളിലുമാണ് പ്രവേശനം . 1300 സീറ്റുകളുണ്ട്. ഐടി മേഖലകളിൽ നിരവധി ജോലി സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന എംസിഎ , മൂന്ന് വർഷ പ്രോഗ്രാമാണ്. മിക്ക സ്ഥാപനങ്ങളിലും എക്സിറ്റ് ഓപ്ഷനുമുണ്ട്. ​


യോഗ്യത ​


മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ അല്ലെങ്കിൽ 10- പോയിന്റ് സ്കെയിലിൽ 6.5 സിജിപിഎയോടുകൂടിയ കുറഞ്ഞത് മൂന്ന് വർഷത്തെ ദൈർഘ്യമുള്ള ഏതെങ്കിലും ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ബിഇ/ ബിടെക് ബിരുദതലത്തില്‍ ഗണിതം/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. (എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക്‌ 55 ശതമാനം മാർക്ക് അല്ലെങ്കിൽ 10- പോയിന്റ് സ്കെയിലിൽ 6.0 സിജിപിഎ). ഓപ്പൺ യൂണിവേഴ്സിറ്റികളിൽനിന്ന് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ യുജിസി/എഐസിടിഇ അംഗീകരിച്ച ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ​


പരീക്ഷ ജൂൺ 6ന്‌


നിംസെറ്റ്- 2026 പരീക്ഷ ജൂൺ ആറിന്‌ പകൽ രണ്ടുമുതല്‍ നാലുവരെ ഓണ്‍ലൈനായി നടത്തും. മെയ്‌ 27 മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. 42 പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. കേരളത്തില്‍ കോഴിക്കോടാണ് പരീക്ഷാ കേന്ദ്രം. യോഗ്യത നേടിയവർക്ക്‌ ജൂൺ 30 മുതൽ ജൂലൈ മൂന്നുവരെ കൗൺസലിങ് പ്രക്രിയയ്ക്ക് അപേക്ഷിക്കാം. റാങ്കുകളുടെ ക്രമത്തിൽ വിദ്യാർഥികൾക്ക് അവരുടെ ചോയിസ് അടിസ്ഥാനത്തിൽ സീറ്റുകൾ അനുവദിക്കും. വിവരങ്ങള്‍ക്ക്: - https://nimcet.admissions.nic.in , ഫോൺ: 9003515952, 9043514952.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home