ad
Deshabhimani

മീഡിയ അക്കാദമി; മൂവി കാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ, വീഡിയോ എഡിറ്റിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

course
വെബ് ഡെസ്ക്

Published on Jan 30, 2026, 01:07 PM | 1 min read

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ മാർച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


കോഴ്‌സിന്റെ ഭാഗമായി നൂതന സോഫ്റ്റ്‌വെയറുകളിൽ പ്രായോഗിക പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒഇസി വിദ്യാർഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.kma.ac.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗക്കാർക്ക് 150 രൂപ) ജി-പേ/ഇ-ട്രാൻസ്ഫർ/ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 9447607073, 9400048282.


മൂവി കാമറ പ്രൊഡക്ഷൻ ഡിപ്ലോമ


കൊച്ചി സെന്ററിൽ നടത്തുന്ന മൂവി കാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ് തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.


പ്രമുഖ കാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം മുതലായവയിൽ ഊന്നൽ നൽകി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 9.


വിശദ വിവരങ്ങൾക്ക് അക്കാദമിയുടെ www.kma.ac.in സന്ദർശിക്കുക. https://forms.gle/WUhYJXt7qa2NszEn7 എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9447607073, 0484-2422275. അപേക്ഷ അയക്കേണ്ട വിലാസം – സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home