ad
Deshabhimani

കിറ്റ്സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സ്

kitts
വെബ് ഡെസ്ക്

Published on Mar 08, 2026, 10:01 AM | 1 min read

തിരുവനന്തപുരം: കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ്‌ ടൂറിസം) ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും ഓൺലൈനിൽ മാർച്ച് 31 നകം അപേക്ഷിക്കാം.


കേരള സർവകലാശാലയുടെയും എഐസിറ്റിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സുമുണ്ട്. എസ്‌സി/ എസ്‌ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക്: www.kittsedu.org, https://www.kittsedu.org/apply-for-mba/, ഫോൺ: 9645176828, 9446529467.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home