ad
Deshabhimani

ദുരന്തനിവാരണത്തിൽ എംബിഎ: സ്പോട്ട് അഡ്മിഷൻ നടത്തുന്നു

ildm
വെബ് ഡെസ്ക്

Published on Jul 19, 2025, 03:21 PM | 1 min read

തിരുവനന്തപുരം: റവന്യൂ വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ (ഐഎൽഡിഎം) നടത്തുന്ന എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിൽ 23നും 25നും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ തിരുവനന്തപുരത്ത് പിടിപി നഗറിൽ പ്രവർത്തിക്കുന്ന ഐഎൽഡിഎമ്മിൽ രാവിലെ 10ന്‌ എത്തണം. വിവരങ്ങൾക്ക്: www.ildm.kerala.gov.in, [email protected], 8547610005.


ദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യംചെയ്യാൻ ആവശ്യമായ വിജ്ഞാനം, നൈപുണികൾ പ്രാപ്തി എന്നിവയോടെ പഠിതാക്കളെ സജ്ജമാക്കുന്ന പാഠ്യപദ്ധതിയാണ് കോഴ്സിൽ ഉള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home