ad
Deshabhimani

print edition സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ എംഎ, എംഎസ്‌സി, എംബിഎ

higher education
വെബ് ഡെസ്ക്

Published on Apr 22, 2026, 12:45 AM | 1 min read

മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് എംഎ, എംഎസ്‌സി ഇൻ ഡാറ്റാ സയൻസ്, എംബിഎ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ജൂൺ 15നകം ഓൺലൈനിൽ അപേക്ഷിക്കണം.


എംബിഎ​


എംബിഎ പ്രോഗ്രാം ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ് എന്നീ രണ്ട് മേഖലകളില്‍ സ്പെഷ്യലൈസേഷനുകളുണ്ട്‌. ബിസിനസ് അനലിറ്റിക്സിലെ സ്പെഷ്യലൈസേഷൻ, ഡീപ് ആൻഡ് റൈ ൻഫോഴ്സ്‌മെന്റ് ലേണിങ്‌, അൽഗോരിതംസ് ആൻഡ് ഡാറ്റാ സ്ട്രക്ചർ തുടങ്ങിയ ഐച്ഛിക വിഷയങ്ങളും മെഡിക്കൽ അനലിറ്റിക്സ്, റോബോട്ടിക്സ് പോലുള്ള ഡൊമെയ്ൻ അനലിറ്റിക്സ് കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു.


യോഗ്യത: ബിരുദതലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കും പത്താംക്ലാസിലും 12–ാംക്ലാസിലും 60 ശതമാനം മാർക്കും നേടിയിരിക്കണം. 12–ാംക്ലാസില്‍ ഗണിതശാസ്ത്രം പഠിച്ചവര്‍ക്ക് മുന്‍ഗണന. ക്യാറ്റ്, ജിമാറ്റ്‌, സിമാറ്റ്‌, എടിഎംഎ എന്നീ പ്രവേശനപരീക്ഷകളില്‍ സ്കോറുകൾ നേടിയിരിക്കണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. കോഴ്സിന്‌ കാലാവധി രണ്ടുവര്‍ഷം.


എംഎ (ഇക്കണോമിക്സ്‌)


ജനറല്‍ ഇക്കണോമിക്സ്‌, അപ്ലൈഡ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്‌, ആക്ച്വറിയൽ ഇക്കണോമിക്സ്‌, എൻവയോണ്‍മെന്റല്‍ ഇക്കണോമിക്സ്‌ എന്നീ അഞ്ച് മേഖലകളില്‍ സ്പെഷ്യലൈസേഷന്‍ ലഭ്യമാണ്.


യോഗ്യത: സോഷ്യൽ സയൻസസ്, സയൻസസ് അല്ലെങ്കിൽ എൻജിനിയറിങ്‌ (2026ൽ അവസാനവർഷ പരീക്ഷ എഴുതുന്നവർ ഉൾപ്പെടെ) എന്നിവയിൽ ബിരുദം. സംവരണവിഭാഗങ്ങൾക്ക്‌ ഇളവുണ്ട്‌. 2026 ജൂലൈ ഒന്നിന്‌ 25 വയസ്സ് പൂർത്തിയാക്കിയിരിക്കരുത്. പ്രവേശനപരീക്ഷയുണ്ട്‌. കോഴ്സിന്റെ കാലാവധി രണ്ടുവര്‍ഷം.


എംഎസ്‌സി (ഡാറ്റാ സയൻസ്)


സോഷ്യൽ സയൻസസ്, സയൻസസ് അല്ലെങ്കിൽ എൻജിനിയറിങ്‌ അല്ലെങ്കിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് (2026ലെ അവസാനവർഷ പരീക്ഷ എഴുതുന്നവർ ഉൾപ്പെടെ) എന്നിവയിൽ ബിരുദമാണ് യോഗ്യത. പ്ലസ്ടു ലെവലിൽ ഗണിതശാസ്ത്രം പഠിച്ചിരിക്കണം, അല്ലെങ്കിൽ തത്തുല്യമായതോ ബിരുദതലത്തിൽ ഗണിതശാസ്ത്ര, സാമ്പത്തികശാസ്ത്ര കോഴ്‌സുകൾ പൂർത്തിയാക്കിയതോ ആയിരിക്കണം. ഗേറ്റ് സ്കോറിലൂടെ അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷ കൂടാതെ പരമാവധി 50 ശതമാനം സീറ്റുകൾ അനുവദിക്കും. ബാക്കി സീറ്റുകൾ അഖിലേന്ത്യ പ്രവേശനപരീക്ഷയിലൂടെയായിരിക്കും. വിവരങ്ങൾക്ക്‌: www. mse.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home